കൊച്ചി: വരാപ്പുഴ അതിരൂപത ക്ലബ്ബിന്റെയും സെന്റ് ആൽബർട്സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏഴാമത് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ അഖിലേന്ത്യ ഓപ്പൺ കാരം ഡബിൾസ് ടൂർണമെന്റും അഖില കേരള ജൂനിയർ കാരം സിംഗിൾസ് ടൂർണമെന്റും സംഘടിപ്പിച്ചു.
നവംബർ 15ന് സെന്റ് ആൽബർട്സ് കോളേജിലെ ബെച്ചിനെല്ലി ഹാളിൽ നടന്ന ടൂർണമെന്റ് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് വിൽഫ്രഡ് മാത്യു അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ ഹെൻറി ഓസ്റ്റിൻ, ടൈസൺ മാത്യു, സെന്റ് ആൽബർട്സ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ ആന്റി ടി.ജെ. എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട് സ്വാഗതവും ക്ലബ് ട്രഷറർ അഡ്വ. ഫ്രാൻസിസ് ടി.ജെ. നന്ദിയും പറഞ്ഞു.അഖിലേന്ത്യ ഓപ്പൺ ഡബിൾസ് മത്സരത്തിൽ ചെന്നൈയിൽ നിന്നുള്ള അരുൺ കാർത്തിക്–ഭാരതീദാസൻ സഖ്യം ജേതാക്കളായി. ചെന്നൈയിൽ നിന്നുതന്നെയുള്ള അശോക് കുമാർ–ഡി. സുന്ദർ സഖ്യം രണ്ടാം സ്ഥാനം നേടി.
അഖില കേരള ജൂനിയർ സിംഗിൾസ് മത്സരത്തിൽ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ ആഡം ഡെറിക് ഒന്നാം സ്ഥാനവും ജയിക് മാത്യു രണ്ടാം സ്ഥാനവും ജോഷ് ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.

