പുത്തൻവേലിക്കര: സെന്റ് പോൾസ് മാനാഞ്ചേരിക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും ( എസ് എസ് വി പി മാനാഞ്ചേരിക്കുന്ന് ) സംയുക്ത നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി. ഇടവക സഹവികാരി ഫാ. നിവിൻ കളരിത്തറ വിദ്യാർത്ഥി പ്രതിനിധിക്ക് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠനത്തെയും ആത്മീയ വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും രണ്ട് പുസ്തകങ്ങൾ വീതമാണ് വിതരണം ചെയ്തത്.
Trending

