കണ്ണൂർ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാദമുദ്രകൾ പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ട് വിജയപുരം രൂപതയിൽ ‘ഫ്രാൻസിസ് അസീസി വർഷാചരണത്തിന്’ തുടക്കമായി. രൂപതാ ആസ്ഥാനമായ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ആചരണങ്ങൾക്ക് പ്രാരംഭമായത്. ചടങ്ങിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കതെച്ചേരിൽ പിതാവ് ഔദ്യോഗിക ലോഗോ അനാവരണം ചെയ്തുകൊണ്ട് വർഷാചരണത്തിന് തുടക്കം കുറിച്ചു.




