Browsing: Year of St. Francis

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാദമുദ്രകൾ പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ട് വിജയപുരം രൂപതയിൽ ‘ഫ്രാൻസിസ് അസീസി വർഷാചരണത്തിന്’ തുടക്കമായി. രൂപതാ ആസ്ഥാനമായ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ആചരണങ്ങൾക്ക് പ്രാരംഭമായത്. ​

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ മാർച്ച് ഏഴിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുക്കും.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.