കെ സി വൈ എം കോട്ടപ്പുറം രൂപതയുടെ വനിതാദിനാഘോഷം കുരിശിങ്കൽ കെ സി വൈ എം ലൂർദ് മാതാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു പ്രസിഡന്റ് റെയ്ചെൽ ക്ലീറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി സിമി എബിൻ സ്വാഗതം ആശംസിച്ചു തുടർന്ന് ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
തുടർന്ന് വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജമ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയതും ദേശീയ വെങ്കലമെഡlum കരസ്ഥമാക്കിയ സോണിയ കെ ജെ യെയും ആദരിച്ചു. രൂപത വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് രൂപത യുവത സപ്ലിമെന്റിന്റെ പ്രകാശനവും കേശദാനവും സൂംബാ ഡാൻസും കൊന്ത നിർമ്മാണ പരിശീലനവും നടത്തപ്പെട്ടു വിവിധ ഇടവകകളിൽ നിന്നായി യുവതികൾ കേശദാനം നടത്തി തുടർന്ന് യോഗത്തിന് വനിതാ ഫോറം കൺവീനർ കുമാരി അലീഷ ടി ഫ്രാൻസിസ് നന്ദി അർപ്പിച്ചു സംസാരിച്ചു

