കൊച്ചി: കൊച്ചി രൂപതയിൽ നടത്തിവരുന്ന വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം വിജയകരമായി മുന്നേറുകയാണ്. ഇതിൻ്റെ ഭാഗമായി ചെറിയകടവ് സെ. ജോസഫ്സ് ഇടവകയിൽ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലിൻ്റെ നേതൃത്വത്തിൽ “വോട്ടർ പട്ടിക സമ്പൂർണ്ണ പരിശോധന ഏകദിന യജ്ഞം” മാർച്ച് 1 ഞായറാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:30 മണി വരെ നടത്തപ്പെടും.
ഏകദേശം 200 വളൻ്റിയർമാർ 26 ഫാമിലി യൂണിറ്റ് കൺവീനർമാരുടെ നേതൃത്വത്തിൽ 900ത്തോളം വീടുകൾ സന്ദർശിച്ച് SIR പ്രകാരം 21.02.2026ൽ പ്രസിദ്ധീകരിച്ചിട്ടുള്ള അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെയും ഉൾപ്പെടാത്തവരുടെയും പ്രത്യേകം ലിസ്റ്റുകൾ തയ്യാറാക്കും. തുടർന്ന് പട്ടികയിൽ പേരില്ലാത്തവരുടെ പേരുകൾ ചേർക്കുന്നതിന് ഇടവകതലത്തിൽ പ്രത്യേക ദ്രുതകാമ്പയിൻ നടത്തും.
ഒരു ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും കേവലം മൂന്നു മണിക്കൂറിനുള്ളിൽ വോട്ടർ പട്ടിക പരിശോധിക്കുന്ന സംസ്ഥാനത്ത് തന്നെ ആദ്യത്തെ മാതൃകയാകുന്ന ഈ സംരംഭം വൻ ചരിത്രവിജയമാക്കുന്നതിനായി കെ.എൽ.സി.എ.; കെ.സി.വൈ.എം; ജീസസ് യൂത്ത്; കോൾപിങ് പോലുള്ള സംഘടനകളുടെ സഹകരണവും സാന്നിധ്യവും ആവശ്യപ്പെട്ട്കൊണ്ട്, കൊച്ചി രൂപത വികാരി ജനറൽ, ഫാ. ജോസി കണ്ടനാട്ടുതറ, സംഘടനകൾക്ക് അയച്ച കത്തിലൂടെ അഭ്യർത്ഥിച്ചു..

