കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന് ഉദ്ഘാടനം നിര്‍വഹിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീമതി ഷൈബി ജോസഫ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍മാരായ സി. ജോഫി സ്വാഗതവും കുമാരി. കൃഷ്ണ കെ.എസ്. നന്ദിയും പറഞ്ഞു.
20 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലന പരിപാടിയില്‍ പ്രകൃതിദത്ത നാരുകളായ തഴപ്പായ കുളവാഴഎന്നീ നാരുകളുപയോഗിച്ചുകൊണ്ട് പരിസൗഹൃദമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് ഈ നൂറ്റാണ്ടിന്റെ അത്യാവശ്യമാണ്. ഇത് ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ നല്കുവാന് ഉതകുന്നതും യാതൊരു മാലിന്യവും ഉണ്ടാകാത്തതും വലിയ പണം മുടക്കില്ലാത്തതും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യവും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതുമായ ഒരു സുസ്ഥിര വികസന മാതൃകയാണ് കിഡ്സ് ഒരുക്കുന്നത്.

