ഉത്തർപ്രദേശ്: 6 വയസുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളെ ഏറ്റുമുട്ടലിലൂടെ സിക്കന്ദ്രാബാദ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
പൊലീസിന് നേർക്ക് വെടിയുതിർത്ത പ്രതികളെ പ്രത്യാക്രമണം നടത്തിയാണ് പിടികൂടിയത്. പ്രതികളായ രാജു, വീരു കശ്യപ് എന്നിവരുടെ മുട്ടിന് താഴെ വെടിവച്ചാണ് പോലീസ് ഇവരെ കീഴ്പ്പെടുത്തിയത്. പെൺകുട്ടിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്.
ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിനായി പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. കൂടുതല്‍ നയമനടപടികള്ക്കായി മെഡിക്കൽ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്ന് സിക്കന്ദ്രാബാദ് പൊലീസ് അറിയിച്ചു.

