ലണ്ടൻ: കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി KRLCC Latin Day ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം MP Sir Stephen Timms ഉദ്ഘാടനം ചെയ്തു. കേരള റോമൻ കാത്തലിക് ലണ്ടൻ ചാപ്ലയിൻ Fr Wingston Vavachan ആമുഖ സന്ദേശം നൽകി. West Minister Auxiliary Bishop Paul Macleen ക്രിസ്തുമസ് സന്ദേശം നൽകിയ ചടങ്ങിൽ ചാപ്ലൈൻസി സെക്രട്ടറി Clerin Cletus 2025-ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഈസ്റ്റ് ഹാം ഇടവക വികാരി fr Canon Bob, Fr Jerald Savio, Fr Shajin jose, Fr Saji,Fr Anil, Clara Peter, Jose Alexander എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു ക്രിസ്തുമസ് കരോൾ, മാർഗം കളി, ഡ്രാമ, സിനിമാറ്റിക് ഡാൻസ് ഗാനമേള തുടങ്ങീ ലണ്ടനിലെ ന്യൂ ഹാം ടൌൺ ഹാളിൽ തിങ്ങി നിറഞ്ഞ മലയാളികളെ സാക്ഷ്യം വഹിച്ച ആഘോഷങ്ങൾക്ക് Fr Wingston, Clerin Cletus, Edward,Godric, Baiju, Milda, പിറവി സെലിബ്രേഷൻ കമ്മിറ്റി അംഗങ്ങൾ ലണ്ടനിലെ ക്രിസ്തുമസ് ആഘോഷമായ പിറവി 2025-ന് നേതൃത്വം നൽകി

