മരട്: പി എസ് മിഷൻ ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ അക്യുപങ്ചർ ഇലക്ട്രോ ഹോമിയോ ഫിസിയോതെറാപ്പി കൈറോപ്രാപ്റ്റിക് എന്നീ ചികിത്സാരീതികൾ ഒന്നിച്ച് ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി .
ഡോ. സിസ്റ്റർ സോണിയയുടെയും ഡോ. രാജീവ് കുമാറിന്റെയും, നേതൃത്വത്തിൽ മരട് മൂത്തേടം ഇടവകയിലാണ് ക്യാമ്പ് നടത്തിയത് . മരട് മുനിസിപ്പിൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡിവിഷൻ കൗൺസിലർ ബേബി പോൾ, സഹ വികാരി ഫാദർ റിനോയ് സേവിയർ, മാനേജർ സിസ്റ്റർ ഷാരോൺ, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറിൻ ജെ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാംസൺ എന്നിവർ ആശംസകൾ അർപ്പിച്ചു