കോട്ടപ്പുറം : കേരള ലേബര്‍ മൂവ്മെന്റ് കിഡ്സ് കോട്ടപ്പുറത്തിന്റെയും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും സംയുക്ത സഹകരണത്തോടെ തയ്യൽ തൊഴിലാളികളുടെ ഉപജീവനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യൽ മെഷീനുകൾ കിഡ്സ് ക്യാമ്പസില്‍ വെച്ച് വിതരണം ചെയ്തു.
കോട്ടപ്പുറം രൂപത ചാൻസലർ റവ. ഫാ. ഷാബു കുന്നത്തൂർ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, കിഡ്സ് അസോസിയേറ്റ് ഡയറ്ടർ റവ. ഫാ. വിനു പീറ്റർ, റവ. ഫാ. നിഖില്‍ മുട്ടിക്കൽ , കെ.എല്‍.എം. കോ-ഓഡിനേറ്റര്‍ കുമാരി വിനയ എന്നിവര്‍ സംസാരിച്ചു. കെ.എല്‍.എംന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള തയ്യൽ തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയിലൂടെ തയ്യൽ മെഷനുകൾ നല്‍കിയത്. കിഡ്സ് സ്റ്റാഫ്, ലീഡേഴ്സ് എന്നി അംഗങ്ങൾ പങ്കെടുത്തു.

