മാസ്മരിക സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഇന്ന് 58 -ാം പിറന്നാൾ നിറവിൽ .ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ ആർ റഹ്മാനു നിലവിൽ പകരക്കാരനില്ല. ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്മാനിലേക്കുള്ള യാത്ര ലോകമറിയുന്ന വിസ്മയകഥയായി മാറിയിരിക്കുന്നു ഇന്ന്.സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേരില്ല .അദ്ദേഹത്തിന്റെ മാന്ത്രിക വിരലുകളിൽ നിന്ന് പ്രണയം പെയ്തിറങ്ങിയപ്പോൾ ആസ്വാദകന്റെ മനസിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞു തുടങ്ങി. ‘നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്’-റഹ്മാൻ ഒരിക്കൽ പറഞ്ഞു .
Trending
- മഹാരാഷ്ട്ര :199 പഞ്ചായത്തുകളിൽ അനധികൃത ക്രിസ്ത്യൻ ചർച്ചുകളെന്ന് ബി.ജെ.പി മന്ത്രി ചന്ദ്രശേഖർ ബവൻകുലെ
- മത്സ്യത്തൊഴിലാളികള്ക്ക് ദോഷകരമായതൊന്നും കേന്ദ്രസര്ക്കാര് നടപ്പാക്കില്ല -കേന്ദ്രമന്ത്രി ജോര്ജ് കുര്യന്
- നരേന്ദ്രമോദി ’75’ൽ വിരമിക്കില്ല; കോൺഗ്രസിന് മറുപടിയുമായി ബി.ജെ.പി
- ടെക്സസ് പ്രളയം: മരണസംഖ്യ 121 ആയി
- ബിഹാറിലെ വോട്ടർപട്ടിക : ആധാർ, റേഷൻകാർഡ്, വോട്ടർ കാർഡ് തിരിച്ചറിയൽ രേഖകളാക്കാം-സുപ്രീംകോടതി
- കൊച്ചി നഗരത്തിൻ്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാം; കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് റെഡി
- ഇന്ന് ലോക ജനസംഖ്യാ ദിനം; 2030ൽ 850 കോടിയിലെത്തുമെന്ന് യുഎൻ
- ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു