കോട്ടപ്പുറം: വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്രയ്ക്ക് കരുത്തേകുന്ന “ഉസ്കൂൾ” സ്കൂൾ കിറ്റ് വിതരണ പരിപാടി കെ സി വൈ എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, വി.പി. തുരുത്തിൽ സംഘടിപ്പിച്ചു.
പഠനോപകരണങ്ങളിലൂടെ പ്രതീക്ഷയും പ്രോത്സാഹനവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ ലഭ്യമാക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തേകുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പരിപാടിയിൽ രൂപതാ ഭാരവാഹികൾ, ഇടവക പ്രതിനിധികൾ, കെ സി വൈ എം പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും

