വത്തിക്കാൻ സിറ്റി : യുവജനങ്ങൾക്ക് ബൗദ്ധിക, ധാർമ്മിക, സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ പാപ്പ ആഹ്വാനം ചെയ്തു. “വില്ല നാസറത്ത്” പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പ സംസാരിച്ചത് . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ബുദ്ധിമുട്ടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയ യുവജനങ്ങൾക്ക് പ്രത്യാശ പകരാനും സഹായമേകാനും വേണ്ടി കർദ്ദിനാൾ ഡൊമിനിക് തർദീനി സ്ഥാപിച്ച “വില്ല നാസറത്ത്” (Villa Nazareth) പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക്, സ്ഥാപനത്തിന്റെ എൺപതാം വാർഷികത്തിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച് പാപ്പ വിദ്യാഭ്യാസത്തിനും സമാധാനത്തിനുമുള്ള അടയാളവും മാർഗ്ഗവുമായാണ് വില്ല നാസറത്ത് ജന്മമെടുത്തതെന്ന് അനുസ്മരിച്ച പരിശുദ്ധ പിതാവ്, തങ്ങളുടെ കുടുംബങ്ങളിലും പഠനയിടങ്ങളിലും, വിനോദ-ജോലി മേഖലകളിലും സുവിശേഷമൂല്യങ്ങൾ ജീവിക്കുന്നതിനുപകരിക്കുന്ന മാർഗ്ഗങ്ങൾ നൽകിക്കൊണ്ട്, നന്മ പ്രവർത്തിക്കുന്ന നേതാക്കളാകാൻ യുവജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അനുസ്മരിച്ചു.
Trending
- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ

