വത്തിക്കാൻ സിറ്റി : സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നിൽ യുവജന വിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാൽ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനും, “അമേരിക്കൻ സ്വന്തന്ത്രരാജ്യങ്ങളുടെ സംഘടന”യും ചേർന്ന് വിദ്യാഭ്യാസമേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ. വിദ്യാർത്ഥികളെയും വ്യക്തികളെയും ഒറ്റപ്പെട്ടവരാക്കി മാറ്റുന്നതാകരുത് വിദ്യാഭ്യാസമെന്നും, തറിയിൽ നെയ്തെടുക്കുന്ന വസ്ത്രത്തിലെ ഊടും പാവുമെന്നപോലെ, സമൂഹത്തിൽ പരസ്പര ഐക്യത്തിൽ വളരാനും ചേർന്നുനിൽക്കാനും സഹായിക്കുന്നതാകണം അതെന്നും, “വിദ്യാഭ്യാസം പ്രാദേശിക വിദ്യാഭ്യാസപദ്ധതിക്കായുള്ള നിർദ്ദേശങ്ങൾ, മാനസികാരോഗ്യം, ഡിജിറ്റൽ സാങ്കേതികതയും വിദ്യഭ്യാസവും” എന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് റോമിൽ നടന്ന ഈ സമ്മേളനത്തിൽ സംബന്ധിക്കാനായി എത്തിച്ചേർന്നവരോട് പരിശുദ്ധ പിതാവ് നിർദ്ദേശിച്ചു. സാമൂഹികമായ ഐക്യവും സഹകരണവും വളർത്തുന്നതിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും കുടുംബങ്ങളും മതസ്ഥാപനങ്ങളും സമർപ്പിതസമൂഹങ്ങളും സാംസ്കാരിക, ആശയവിനിമയ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
Trending
- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ

