വത്തിക്കാൻ സിറ്റി : വിവിധ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളെ ക്രോഡീകരിച്ച്, ഐക്യവും മെച്ചപ്പെട്ട ശുശ്രൂഷയും ഉറപ്പാക്കാൻ വേണ്ടി ഫ്രാൻസിസ് പാപ്പായുടെ താത്പര്യപ്രകാരം സ്ഥാപിക്കപ്പെട്ട കാരിസ് (CHARIS) അന്താരാഷ്ട്ര നവീകരണപ്രസ്ഥാനത്തിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ, മുഴുവൻ സഭയുടെയും ഐക്യത്തിനും നന്മയ്ക്കുമായി പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഉപയോഗികാണാമെന്ന് പാപ്പ.
കത്തോലിക്കാസഭയ്ക്കുള്ളിലെ തങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടരേണ്ടതിന്റെ ആവശ്യം കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലുള്ളവരെ ഓർമ്മിപ്പിച്ച പാപ്പാ, ഇടവകകളിലും രൂപതകളിലുമുള്ള സജീവസാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടതെന്നും, സ്വാർത്ഥവിജയത്തിനോ ഉന്നതിക്കോ വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്, ഒരു സമൂഹമെന്ന നിലയിൽ പൊതുനന്മ ലക്ഷ്യമാക്കിയും, ആത്മാവിന്റെ പ്രകാശവും ശക്തിയും പങ്കുവച്ചും മുന്നോട്ട് പോകണമെന്നും ഏവരോടും ആഹ്വാനം ചെയ്തു.
Trending
- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ

