കണ്ണൂർ : ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ ദേശീയ ടീമിൽ ഇടം നേടി.
ലോകകപ്പ് ഫുട്ബോൾ കളിക്കാൻ ഇടം നേടിയ ആദ്യ മലയാളിയായി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷിദ് . നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുകയാണ് തഹ്സീൻ.
വളപട്ടണത്തെ തറവാടായ ചങ്ങളാംചാലിപ്പറത്ത് (കൊട്ടക്കാന്റവിടെ) വീട്ടിലെ അംഗമായ തഹ്സീൻ വർഷങ്ങളായി പിതാവ് ജംഷീദിനും മാതാവ് ഷൈമയ്ക്കുമൊപ്പം ഖത്തറിലാണ് താമസം.
2024ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ മിന്നൽപോരാട്ടമാണ് ഖത്തർ ദേശീയ ടീമിൽ തഹ്സീന്റെ സ്ഥാനമുറപ്പിച്ചത്. ഖത്തറിന്റെ അണ്ടർ 16 ടീമിലും ഖത്തർ സ്റ്റാർ ലീഗ് ക്ലബ്ബുകളിലും കഴിവ് തെളിയിച്ചു.
2026 ലോകകപ്പിൽ ഇന്ത്യൻ പാരമ്പര്യമുള്ള രണ്ട് താരങ്ങൾ ആഗോള വേദിയിലെത്തുന്നത് വലിയ സന്തോഷമാണെന്നും ശശി തരൂർ പറഞ്ഞു. തഹ്സിൻ മുഹമ്മദ് ജംഷിദിനെ ശശി തരൂർ അഭിനന്ദിച്ചു.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

