പുനലൂർ:അടിസ്ഥാന സഭാ സമൂഹത്തെ കുറിച്ചുള്ള നയ രൂപീകരണ ചർച്ചയും.വിലയിരുത്തലും അടിസ്ഥാന സഭാ സമൂഹ (B .E .C) കമ്മീഷന്റെ അഭിമുഖ്യത്തിൽ നടന്നു .
പുനലൂർ രൂപത മെത്രാനും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (CCBI)അടിസ്ഥാന സഭാ സമൂഹത്തിൻറെ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് സെമിനാർ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു.
ലക്നോ ബിഷപ്പും ബി ഇ സി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജറാൾഡ് മത്യാസ്, ബി .ഇ .സി കമ്മീഷൻ സെക്രട്ടറി ഫാദർ ജോർജ് , മുൻ കമ്മീഷൻ ചെയർമാൻ ഷിംല -ചാണ്ടിഗഡ് ബിഷപ്പ് ഇഗ്നേഷ്യസ് മസ്ക്രീനസ്,
ഫാദർ വിജയ് തോമസ് , വൈദികർ , സന്ന്യസ്തർ അൽമായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.