കൊച്ചി: ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹികവും പൊതുപ്രവർത്തനപരവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷെവലിയർമാർക്കും ആദരം നൽകി.
എറണാകുളം, വൈപ്പിൻ നിയോജകമണ്ഡലങ്ങളിലെ എംഎൽഎ മാരായ ടി. ജെ. വിനോദ്, ടോണി ചമ്മണി, ഷെവലിയർമാരായ ഡോ. ഇഗ്നേഷ്യസ് ഗോൺസൽവാസ്, ജോസ് ആന്റണി പുത്തൻവീട്ടിൽ എന്നിവരെയാണ് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല പൊന്നാട അണിയിച്ച് ആദരിച്ചത്. ലത്തീൻ സമുദായത്തിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പി. വി. ലൂയിസ്, കേരള ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. സെറീന വില്യംസ്, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബീന എന്നിവരെയും ആദരിച്ചു.
നഗരവികസനം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ കാഴ്ചപ്പാടുകൾ എംഎൽഎമാരായ ടി. ജെ. വിനോദും ടോണി ചമ്മണിയും ഷെവലിയർമാരായ ഡോ. ഇഗ്നേഷ്യസ് ഗോൺസൽവാസും ജോസ് ആന്റണി പുത്തൻവീട്ടിലും പങ്കുവെച്ചു. സമൂഹത്തിന്റെ സഹകരണം ഇവർ അഭ്യർത്ഥിക്കുകയും ചെയ്തു.സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റി പ്രസിഡന്റ് ഡോ. വി. എം. വിക്ടർ ജോർജ് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺസൺ ഡിക്കുഞ്ഞ, സെക്രട്ടറി അഡ്വ. വി. എ. ജെറോം, മേയർ അഡ്വ. വി. കെ. മിനിമോൾ എന്നിവർ നേതൃത്വം നൽകി. ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. ചാൾസ് ഡയസ്, ഡൊമിനിക് പ്രസന്റേഷൻ, ജോസഫ് ജൂഡ്, ഷൈജു കേളന്തറ, അഡ്വ. സ്റ്റെർവിൻ, പി. എം. ബെഞ്ചമിൻ, ജോസ് ജോർജ് വള്ളുവശ്ശേരി, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകി. ഡേവിഡ് പറമ്പിത്തറ കൃതജ്ഞത അർപ്പിച്ചു.

