കൊച്ചി: എളംകുളം ഫാത്തിമ മാതാ ദേവാലയത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ ബൈബിൾ കൺവെൻഷൻ നടക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ.
വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ സി എസ് റ്റി വചനപ്രഘോഷണത്തിനും വിവിധ ശുശ്രൂഷകൾക്കും നേതൃത്വം നൽകും. എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്കു ശേഷം വചനപ്രഘോഷണം, പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
തിരുവചനത്തെ ആസ്പദമാക്കി നടക്കുന്ന കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് എളംകുളം മെട്രോ സ്റ്റേഷനിൽ ഇറങ്ങി സമീപത്തുള്ള ഫാത്തിമ മാതാ ദേവാലയത്തിൽ എത്തിച്ചേരാം.

