ഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) നേതൃത്വത്തിലുള്ള ദേശീയ മാധ്യമ-സമ്പർക്ക സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, റിസർച്ച് ആൻഡ് ട്രെയിനിങ് (നിസ്കോർട്ട്) ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖിനെ നിയമിച്ചു.
ജലന്ധർ രൂപതാ വൈദികനാണ് ഫാ. മാർട്ടിൻ സാദിഖ്.സി.ബി.സി.ഐ പബ്ലിക് റിലേഷൻസ് ഓഫീസറായി ഫാ. റോബിൻസൺ റോഡ്രിഗസിനെയും നാഷണൽ ബിബ്ലിക്കൽ, കാറ്റക്കെറ്റിക്കൽ ആൻഡ് ലിറ്റർജിക്കൽ സെന്റർ (എൻ.ബി.സി.എൽ.സി) ഡയറക്ടറായി ഫാ. നൈസൺ ലൂക്കയെയും നിയമിച്ചിട്ടുണ്ട്.ബംഗളൂരുവിൽ ചേർന്ന സി.ബി.സി.ഐ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂളയാണ് നിയമന വിവരങ്ങൾ അറിയിച്ചത്.

