ന്യൂഡല്‍ഹി: മണിപ്പുരില്‍ മേയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തെ തുടര്‍ന്നുള്ള സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും കലാപം ആരംഭിച്ചിട്ട് ഇതുവരെ മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുർ സംസ്ഥാന രൂപീകരണ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു .
ഇതിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് ആശംസ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്.
ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് മണിപ്പുരെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
മണിപ്പുരിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനകരമാണ്. സംസ്ഥാനത്തിന്റെ വികസന തുടര്‍ച്ചയ്ക്കായി പ്രാര്ഥിക്കുന്നെന്നും മോദി കുറിച്ചു.
ഇന്ന് സംസ്ഥാന രൂപീകരണ ദിനം ആചരിക്കുന്ന മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.