Browsing: narendra modi

മതപരിവര്‍ത്തനത്തിന്റെ പേരില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാനുള്ള’ പുതിയ ബില്ലും.

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ്…

നാലുമാസം മുന്‍പ്, ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 303-ല്‍ നിന്ന് 240 ആയി കുറഞ്ഞതോടെ കേന്ദ്രത്തില്‍ മൂന്നാമൂഴത്തിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപത്തിനേറ്റ മങ്ങലും വീര്യശോഷണവും പാര്‍ട്ടിക്ക് കാര്യമായ കോട്ടമൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ അവിശ്വസനീയമായ, അദ്ഭുതകരമായ വിജയക്കുതിപ്പ്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഗണേശ് ചതുര്‍ത്ഥി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്നതും ചീഫ് ജസ്റ്റിസ് മന്ത്രോച്ചാരണം നടത്തുന്നതും അദ്ദേഹത്തിന്റെ പത്‌നി കല്പനാ ദാസ് കൈമണി കിലുക്കുന്നതും എഎന്‍ഐ ന്യൂസ് ഏജന്‍സി 29 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ പ്രചരിപ്പിക്കുകയും, ”ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്ജിയുടെ വസതിയില്‍ ഗണേശപൂജയില്‍ പങ്കെടുത്തു. ഭഗവാന്‍ ശ്രീഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അദ്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ” എന്ന കുറിപ്പോടെ പ്രധാനമന്ത്രി ആ ദൃശ്യം തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തത് മോദിയുടെ പതിവ് ഹിന്ദുത്വ രാഷ്ട്രീയ സ്റ്റണ്ടുകളിലൊന്നായി എഴുതിതള്ളാവുന്നതല്ല.