Browsing: Local News

ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ

ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്.

എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്‌ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ്‌ ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.

കോട്ടപ്പുറം രൂപതയിലെ അൾത്താരബാല സംഗമം ഏപ്രിൽ ഇരുപതിന് കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ ഇടവകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു.കോട്ടപ്പുറം രൂപത വികാർ ജനറാൾ മോൺ.റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു

ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS അംഗങ്ങളും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റ് ഭാരവാഹികളോടൊപ്പം.

എറിയാട് ഫാത്തിമ മാതാ ഇടവക അംഗം എസ്ലിനും ഫിലിപ്പിനിക്കാരിയായ കൃഷ മെയ് ആൽട്ടോവാർ പാപ്പിലോനിയയും തമ്മിലുള്ള വിവാഹ ആശീർവാദം നടന്നു. ഇടവകയുടെ ചരിത്രത്തിലാദ്യമായിട്ട് വിദേശ വനിതയുമായുള്ള വിവാഹം പ്രൗഢഗംഭീരമായി നടന്നു

കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ തെക്കൻ ചിറ്റൂർ യൂണിറ്റും, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രിൽ 18 ന് ചിറ്റൂർ സെന്റ് മേരീസ് യൂ. പി. സ്കൂളിൽ വച്ച് നടത്തി.

KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും കായികവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി Kids Athletics Summer Coaching Camp – 26, Session -3 ഓച്ചന്തുരുത്ത് നിത്യസഹായ മാത ഇടവക സഹവികാരി ബഹുമാനപ്പെട്ട ഫാ. മിഥുൻ പോൾ നിത്യസഹായമാതാ ദേവായ മുറ്റത്ത് ഉത്ഘാടനം ചെയ്തു.

കോട്ടപ്പുറം ഇന്‍റഗ്രറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ എസ്.എച്ച്. ജി കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് ഉണര്‍വ്വ് 2K26 സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ കശ്യപന്‍ നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പടമാട്ടുമ്മല്‍, ശ്രീ. തോമസ് കൊടിയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.