കോട്ടപ്പുറം രൂപതയിലെ അൾത്താരബാല സംഗമം ഏപ്രിൽ ഇരുപതിന് കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ ഇടവകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു.കോട്ടപ്പുറം രൂപത വികാർ ജനറാൾ മോൺ.റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു.
അഭിവന്ദ്യ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ബലിയർപ്പിച്ചു.അൾത്താരബാല സംഘo ഡയറക്ടർ ഫാ.സിന്റോ കുരിയപറമ്പിൽ സംസാരിച്ചു. ഫാ.റോബിൻ വാഴപ്പിള്ളി,ഫാ.ബിയോൺ കോണത്ത്, ഡോ.ആന്റണി അറക്കൽ എന്നിവർ ക്ലാസ് നയിച്ചു. കോട്ടപ്പുറം രൂപത ചാൻസിലർ ഡോ.ഹെൽവസ്റ്റ് റോസാരിയോ സാന്നിധ്യം അറിയിച്ചു.

