- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Browsing: latest
വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.
കാമറൂണിൽ വിഘടനവാദികൾ തട്ടികൊണ്ടുപോയ വൈദികൻ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ. 2025 നവംബർ 15-ന് കാമറൂണിലെ ബമെൻഡ അതിരൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ആറ് കത്തോലിക്ക വൈദികരിൽ ഒരാളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി. വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്.
ചുള്ളിമാനൂർ ഫൊറോനയുടെ ഈ വർഷത്തെ ബിസിസി സംഗമം 15 ന് ഉച്ചക്ക് 2 ന് ചുള്ളിമനൂർ ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തി. നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോർഡിനേറ്റർ വെരി റവ മോൺ. റൂഫസ് പയസ് ലീൻ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി വെരി.റവ ഡോ. ബിനു ടി അധ്യക്ഷത വഹിച്ചു.
പശ്ചിമഘട്ടത്തിലെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ സസ്യവർഗം ഗവേഷകർ കണ്ടെത്തി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദരസൂചകമായി സസ്യത്തിന് ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന് പേരാണ് ഗവേഷകര്‍ നല്‍കിയത്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) യുടെ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 15 ഞായറാഴ്ച്ചആലപ്പുഴ ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ നടക്കും.രാവിലെ 10 മണിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും നടത്തിയ പ്രതികരണം ഗൗരവതരമാണെന്നു സീറോമലബാർ സഭ. വിഷയത്തിൽ അഭിവന്ദ്യ ബിഷപ്പ് താഴത്ത്നെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലായെന്നു സീറോമലബാർ സഭ പി. ആർ. ഓ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ, മതസ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും, ന്യൂനപക്ഷ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സംയുക്തമെത്രാൻസമിതി. ഫെബ്രുവരി നാലുമുതൽ പത്തുവരെ തീയതികളിൽ, ബാംഗ്ലൂരിൽ നടന്ന മുപ്പത്തിയേഴാമത് പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭാനേതൃത്വം സംസാരിച്ചത്.
എറണാകുളം ലൂർദ് ആശുപത്രിയിൽ നവീകരിച്ച റോബോട്ടിക് പാർക്കിംഗ് എറണാകുളം വെസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ.മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ, ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീര, അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ സമീപം.
കണ്ണൂർ : കേരളത്തിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള സിവിൽ കോടതി ജഡ്ജിയാകാൻ പോകുകയാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
