- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Browsing: latest
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കണം. അംശാദായം പഴയ നിലയിലേയ്ക്ക് പുനസ്ഥാപിക്കണം. തണൽ പദ്ധതി പുനരാരംഭിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംസം ഗ്രാൻഡ് കാലോചിതമായി കൂട്ടണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം പാസാക്കിക്കൊണ്ട് കേരള മത്സ്യത്തൊഴിലാളി ഫോറം (കെ എം റ്റി എഫ് ) സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു.
ഡോ. രാജി സി.ജി, അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വകുപ്പ്, അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി, ചീഫ് മിനിസ്റ്ററുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. ആർ. ബിന്ദു യിൽ നിന്ന് ഏറ്റുവാങ്ങി.
നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ കെ സി ബി സി, മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 10 മുതൽ 18 വരെ വയസ്സുള്ള വിദ്യാർതികൾക്കായ് നാടക ശിൽപ്പശാല നടത്തപ്പെടുന്നു
സിസിബിഐ വൊക്കേഷൻ കമ്മീഷൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാം, പുരോഹിതരുടെയും സന്യസ്ത രൂപീകരണത്തിൽ ഒരു മാതൃകാപരമായ മാറ്റത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു. പാരമ്പര്യ രീതിയിലുള്ള പരിശീലനത്തെക്കാൾ കൂടുതൽ സമഗ്രവും പരിവർത്തനപരവുമായ സമീപനത്തിലേക്ക് നീങ്ങാൻ സഭാ നേതാക്കളെ പ്രേരിപ്പിക്കുന്നു.
ആധുനിക യൂറോപ്പിന്റെ സ്ഥാപക പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന അഡെനോവർ, ഡി ഗാസ്പെരി, ഷൂമാൻ തുടങ്ങിയ വ്യക്തികളിൽ നിന്ന് രാഷ്ട്രീയ പ്രചോദനം ഉൾക്കൊണ്ട യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗങ്ങളുമായി പരമ്പരാഗതമായി തുടരുന്ന, പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക്, ഈ വർഷം അവസരമൊരുങ്ങിയതിൽ ലിയോ പതിനാലാമൻ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് , വത്തിക്കാനിൽ വച്ച്, കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ന് നല്ലയിടയനായ യേശുവിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്ന ആഗോള ദൈവവിളി ദിനത്തിന് മുന്നോടിയായി, ഏപ്രിൽ 24 ന് വൈകുന്നേരം, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ, ദൈവവിളികൾക്കുവേണ്ടി, പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തി. റോം രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദസാരെ റെയ്‌ന, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
തീക്ഷ്ണതയാർന്ന പ്രവർത്തനം കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നു അറിയപ്പെട്ട കപ്പൂച്ചിൻ സന്യാസ വൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ ധന്യ പദവി പ്രഖ്യാപനം കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ പ്രഖ്യാപന ചടങ്ങും തിരുക്കർമങ്ങളും നടത്തപ്പെട്ടു. രാവിലെ 9.30നു തിയോഫിനച്ചൻറെ സമാധിയിൽ ദീപം തെളിച്ചു പ്രാർത്ഥനാശുശ്രൂഷയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടൊപ്പമായിരുന്നു, ധന്യപദവി പ്രഖ്യാപനം.
1533-ൽ സുവിശേഷവൽക്കരണം ആരംഭിച്ച് ഏകദേശം 500 വർഷങ്ങൾക്ക് ശേഷം, 2033-ൽ അര സഹസ്രാബ്ദ ജൂബിലി ആഘോഷിക്കുന്ന. വിയറ്റ്നാമിലെ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാരായ മെത്രാന്മാർ, വത്തിക്കാനിൽ ആദ് ലിമിന സന്ദർശത്തിനായി എത്തിച്ചേർന്നു. ഏപ്രിൽ 20 മുതൽ 25 വരെയുള്ള തീയതികളിലായിട്ടാണ്, സന്ദർശനം നടക്കുന്നത്.
ലത്തീൻ പാത്രിയാർക്കേറ്റിന്റെ വസ്തുവകകൾ കൈയേറ്റം ചെയ്തതിനെതിരെ സൈനിക, സിവിൽ നേതൃത്വങ്ങളുമായി സഭാനേതൃത്വം ചർച്ച നടത്തി. ഇക്കാര്യം ഏപ്രിൽ 23ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റ് സ്ഥിരീകരിച്ചു.
മണ്ണെണ്ണയുടെ വില വർദ്ധനവ് പിൻവലിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
