- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
Author: admin
തൃശ്ശൂർ :വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി . 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടന്ന വനിതാ മോർച്ച സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു.കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്കാരം. അനുഗ്രഹിക്കാൻ ഇത്രയും വനിതകൾ എത്തിയതിൽ സന്തോഷം’, പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളെയും അനുസ്മരിച്ച മോദി നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളം നിരവധി ധീര വനിതകൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം…
തിരുവനന്തപുരം: ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്.കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെൺകുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് അനുകൂലമായ ഉത്തരവ് .ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാംകക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് കോടതി വ്യക്തമാക്കി . മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശിപാർശകൾ നടപ്പാക്കണമെന്നും അന്വേഷണാത്മക പത്രപ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ…
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിളംബര ജാഥ ഇന്നു നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലിന് നാളെ തിരിതെളിയും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 239 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. പതിനാലായിരത്തോളം പ്രതിഭകള്‍ അണിനിരക്കുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കൊല്ലം സജ്ജമായി കഴിഞ്ഞു. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ കപ്പ് ഇന്ന് കുളക്കടയില്‍ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും. കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറരയക്ക് ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ കപ്പ് എത്തിച്ചേരും.
ന്യൂഡൽഹി : 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമഭേദഗതി ബില്‍ ,2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും. 1955ലെ പൗരത്വ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത് .പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ 2019 ഡിസംബര്‍ 10ന് ലോക്‌സഭയും 11ന് രാജ്യസഭയും ബില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല. രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും ധ്രുവീകരണ രാഷ്ട്രീയത്തിനും വഴിവച്ചതോടെയാണ് ഇതുവരെ വിജ്ഞാപനം ഇറക്കാതിരുന്നത് . പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇപ്പോഴത്തെ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് .പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.
വത്തിക്കാൻ : യുദ്ധവേദികളായ ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വനം ചെയ്തു. തിരുസഭ ദൈവജനനനിയുടെ തിരുന്നാളും അമ്പത്തിയേഴാം വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സരദിനത്തിൽ വത്തിക്കാനിൽ നടന്ന മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം . യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവർത്തനങ്ങൾക്കും അസംഖ്യം പ്രാർത്ഥനാസംരംഭങ്ങൾക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഇറ്റലിയിലെ തൊസ്കാന, ഊംബ്രിയ, ലാത്സിയൊ എന്നീ പ്രദേശങ്ങളിൽ വിശുദ്ധ ഫ്രാൻസീസിൻറെ നാമത്തിലുള്ള ദേവാലയങ്ങളിൽ സമാധാന സന്ദേശവുമായെത്തിയ ഉക്രൈയിൻകാരും പോളണ്ടുകാരുമായ ബാലഗായകർ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു. ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്നത്തെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം താങ്ങിനിറുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു. ആണ്ടിലെ എല്ലാ ദിവസവും സമാധാനത്തിനായി പ്രവർത്തിക്കുകയും സമാധാനം സംവഹിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി 22 മുതല്‍ സര്‍വീസ് ആരംഭിക്കും. 316 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എയര്‍ബസ് കഴിഞ്ഞ ഡിസംബര്‍ 23നാണ് ദില്ലിയിലെത്തിയത്. ആകെ ഇന്ത്യ ബുക്ക് ചെയ്ത 20 എയര്‍ബസുകളില്‍ ആദ്യത്തേതാണിത്. മാര്‍ച്ചിന് മുമ്പ് നാലെണ്ണം കൂടി രാജ്യത്തെത്തും. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900. 28പേർക്ക് ഇരിക്കാവുന്ന പ്രൈവറ്റ് ബിസിനസ് ക്ലാസ് സ്യൂട്ട്, 24 പേര്‍ക്കുള്ള പ്രീമിയം ഇക്കോണമി സീറ്റുകള്‍, ഇക്കോണമി ക്ലാസില്‍ 264 സീറ്റുകള്‍ എന്നിങ്ങനെയാണ് വിമാനത്തിനുള്ളിലെ സീറ്റിങ് സംവിധാനം. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ കിടക്കയാക്കി മാറ്റാനാവും. പ്രീമിയം ഇക്കോണമി ക്ലാസില്‍ കൂടുതല്‍ സ്ഥല സൗകര്യമുണ്ടായിരിക്കും. എല്ലാ സീറ്റുകളിലും പാനസോണിക് ഇഎക്സ്3 ഇന്‍ ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, എല്ലാ യാത്രികര്‍ക്കും ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകളും ലഭ്യമാക്കും. ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതിലേക്കുള്ള ബുക്കിങ്…
പത്തനംതിട്ട:മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്ക് ദിവസമായ ജനുവരി 15ന് 40000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താൻ കഴിയൂ. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അത്യപൂർവ്വമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നട തുറന്നതുമുതൽ തന്നെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് നിലവിൽ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. ഇതോടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.
കോട്ടയം: സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ചത് നല്ല ഉദ്ദേശത്തിൽ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിൻവലിച്ചു നല്ലതാണെന്നും മാർ ക്ലിമിസ് കത്തോലിക്ക ബാവ റിപ്പോർട്ടറിനോട് പറഞ്ഞു. അദ്ദേഹത്തന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമല്ലൊ. പക്ഷെ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അത് പിൻവലിച്ചു. നാളെത്തെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകൾ ഇനിയുമുണ്ടല്ലൊ, നാളെ ജീവിച്ചിരിക്കുമെങ്കിൽ കാണാമല്ലൊ എന്നും ബിഷപ്പ് മറുപടി പറഞ്ഞു. സർക്കാരുമായി സഹകരിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ തന്റെ പരാമർശം പിൻവലിക്കുന്നതായി പറഞ്ഞത്. ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
