- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
Author: admin
കേരള ലത്തീന്‍സഭാ വിജ്ഞാനകോശം പ്രകാശനം
|വൈറലായി റൊണാള്‍ഡോയുടെ പോസ്റ്റ്|
പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.
ഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
|യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് വിവേക് രാമസ്വാമി|
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി എസ്എഫ്ഐ. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ, ക്യാംപസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വ്യക്തമാക്കി. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ എല്ലാ നിർദ്ദേശങ്ങളും ലംഘിച്ച് ഏകപക്ഷീയമായി ആർഎസ്എസ് ഓഫിസിൽനിന്നു നൽകിയ പട്ടികയിലുള്ളവരെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതായും ആർഷോ ആരോപിച്ചു. സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ ഗവർണർ ഏകപക്ഷീയമായി നാമനിർദേശം ചെയ്യുകയാണ്. ചാൻസലറായ ഗവർണർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചു. യോഗ്യതകളെ മറികടന്നാണ് ഈ തീരുമാനം. ഗവർണർക്ക് പാദസേവ ചെയ്യുകയാണ് കോൺഗ്രസ് നേതൃത്വം ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരും.സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. ക്യാംപസുകളിൽ സമരം വ്യാപിപ്പിക്കും. അക്രമം ഉണ്ടാക്കുന്നു എന്നു വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം. ഗവർണർ എസ്എഫ്ഐക്കാരെ ചീത്തവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ ആറ് എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നത്. സെക്ഷന്‍ ആറ് എ(രണ്ട്) പ്രകാരം ഇന്ത്യന്‍ പൗരത്വം നല്കിയ കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ബെഞ്ച് ആരാഞ്ഞിരുന്നു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ സഞ്ചാര പാത ചോർത്തി നൽകിയ കാര്യം പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.അദ്ദേഹത്തിന്റെ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാൻ തീരുമാനം. ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 143,147,149,283,353 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി, കറുത്ത തുണി ഉയർത്തിക്കാട്ടി, വാഹനഗതാഗതം തടസപ്പെടുത്തി എന്നീ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
|ശബരിമലയില്‍ ദര്‍ശനത്തിനായി ബുദ്ധിമുട്ട് |
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തെരഞ്ഞെടുത്തു. ഇന്നുചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാരുടെ യോഗം. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മറികടന്നാണ് മോഹൻ യാദവിനെ തെരഞ്ഞെടുത്തത്. ബിജെപി അധികാരം പിടിച്ച രാജസ്ഥാനിൽ ഇനിയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
