പോര്‍ച്ചുഗല്‍: 2023ല്‍ അമ്പത് ഗോളുകള്‍ തികച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ.വലിയ വിജയം, 2023ലെ എന്റെ അമ്പതാം ഗോള്‍ അറിയിക്കാന്‍ ഞാന്‍ ആവേശത്തിലാണ്. അചഞ്ചലമായ എന്റെ ടീമിന്റെയും ആരാധകരുടെയും എന്റെ കുടുംബത്തിന്റെയും പിന്തുണയ്ക്ക് നന്ദി. ഇനിയും ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവസരമുണ്ട് എന്നും സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ചു.
ഇതോടെ കിംഗ്സ് കപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അല്‍ – നാസര്‍. അമ്പത് ഗോളുകളില്‍ 40 ഗോളുകള്‍ സൗദി പ്രോലീഗ് വിഭാഗത്തിലും ബാക്കി പത്തു പോര്‍ച്ചുഗലിന് വേണ്ടിയുമാണ് റൊണാള്‍ഡോ നേടിയത്. കിംഗ്സ് കപ്പില്‍ അല്‍ – ഷബാബിനെതിരെ അല്‍ – നാസര്‍ നേടിയ വിജയത്തിന് പിന്നാലെയാണ് തന്റെ ഗോള്‍ നേട്ടത്തെ കുറിച്ചും ഇനിയും ഗോളുകള്‍ നേടാമെന്ന ആത്മവിശ്വാസത്തെ കുറിച്ചും സമൂഹമാധ്യമത്തിലൂടെ റൊണാള്‍ഡോ ആരാധകരോട് പങ്കുവച്ചത്.