റിപ്പബ്ലിക്കന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്ക് വധഭീഷണി. വിവേകിനെയും അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നവരെയും വധിക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ 30കാരനായ ടെയ്ലര് ആന്റേര്‍സണെ പൊലീസ് പിടികൂടി. ന്യൂഹാംഷെയറിലെ ഡോവര്‍ സ്വദേശിയായ ഇയാള്‍ വിവേകിന്റെ വരാനിരിക്കുന്ന പ്രചാരണ പരിപാടിയുമായി നടന്ന ഒരു ടെക്സ്റ്റ് ക്യാമ്പയിനിലാണ് ഭീഷണി സന്ദേശം എഴുതിയത്.
സ്ഥാനാര്‍ത്ഥിയുടെ തലചോറ് അടിച്ചുതകര്‍ക്കാന്‍ മറ്റൊരു അവസരം എന്നായിരുന്നു ആദ്യത്തെ സന്ദേശം . രണ്ടാമത്തെ സന്ദേശം ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരെ എല്ലാം കൊലപ്പെടുത്തുമെന്നും മൃതദേഹങ്ങളെ അപമാനിക്കുമെന്നുമായിരുന്നു.
ഉടന്‍ തന്നെ രാമസ്വാമിയുടെ ക്യാമ്പയിന് അധികൃതര്‍ ഇടപെടുകയും പരാതിപ്പെടുകയും ചെയ്തു. ആന്റേര്സണിന്റെ ഫോണ്‍നമ്പര്‍ അടക്കമുള്ള രേഖകള്‍ സന്ദേശം അയച്ചതോടെ ലഭിച്ചതിനാല്‍ പ്രതിയെ പിടികൂടാനും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രതിക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 25000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.