തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ സഞ്ചാര പാത ചോർത്തി നൽകിയ കാര്യം പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.അദ്ദേഹത്തിന്റെ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാൻ തീരുമാനം.
ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 143,147,149,283,353 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി, കറുത്ത തുണി ഉയർത്തിക്കാട്ടി, വാഹനഗതാഗതം തടസപ്പെടുത്തി എന്നീ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.