- ആമസോണിലെ ജനങ്ങളോടൊപ്പം നടക്കുന്നതാണ് സുവിശേഷ ദൗത്യം: കർദ്ദിനാൾ ചെർണി
- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
- അമേരിക്കൻ മലയാളി സീനിയർ സിറ്റിസൺ ഹെറാൾഡ് ഫിഗരദൊയെ ആദരിച്ചു
- ഇഎസ്എ പരിധിയിൽനിന്ന് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കണം: ഇൻഫാം
- വല്ലാർപാടം ബൈബിൾ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും
Author: admin
തിരുവനന്തപുരം : 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും…
കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളില്‍ ഉടനെത്തും. ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്‌പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വരും ആഴ്ചകളില്‍ എറണാകുളം ജില്ലയില്‍ 221 ഇടങ്ങളില്‍ സൗജന്യ വൈ-ഫൈ സ്‌പോട്ടുകള്‍ പൂര്‍ത്തിയാകും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ സേവനമുണ്ടാകും. മൊബൈല്‍ ഫോണുകളിലും ലാപ്ടോപ്പുകളിലും ദിവസവും 1 ജിബി വരെ ഡാറ്റ 10 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഐടി മിഷന്‍ സൗജന്യ വൈ-ഫൈ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പ്രകാരം റീച്ചാര്‍ജ് ചെയ്ത് സൗജന്യമായ ഒരു ജിബി പരിധിക്ക് ശേഷവും വൈ-ഫൈ ആക്‌സസ് ചെയ്യാം. ഒരു ഹോട്ട്-സ്‌പോട്ടില്‍ നിന്ന്…
മുനമ്പം : റവന്യു അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സത്യാഗ്രഹം നാൽപ്പത്തി മൂന്നാം ദിനത്തിലേക്ക് കടന്നു. വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി നാൽപ്പത്തി രണ്ടാം ദിനത്തിലെ നിരാഹര സമരം ഉദ്ഘാടനം ചെയ്തു. പ്രദേശ വാസികളായ ഡോമിനിക് വർഗീസ്, ആന്റണി ലൂയിസ്, കുഞ്ഞുമോൻ ആന്റണി, ലിസി ആന്റണി, സോളി സെബാസ്റ്റ്യൻ, ഷേർളി വർഗീസ്, സിന്ധു ഹരിദാസ്, ജെസ്സി ജോസഫ്, സിജി ജിൻസൺ, ജിംസി ആന്റണി എന്നിവർ നിരാഹാരമിരുന്നു. ഇത് ഭാരതത്തിനു വേണ്ടിയുള്ള സമരമാണെന്നും, ആരെയും അന്ധമായി വിശ്വസിക്കാതെ ഭാരതത്തെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പാലാ രൂപതാ മുട്ടം സെന്റ്. സേവ്യർസ് ഇടവക വികാരി ഫാ. ദേവസ്യച്ചൻ വട്ടപാലം പറഞ്ഞു. പാലാ രൂപത മുട്ടം എകെസിസി അംഗങ്ങൾ, ഫാ. ക്ലിൻറ് വെട്ടിക്കുഴിയിൽ എംസിബിഎസ്, അൽമായ കൂട്ടായ്മ അംഗങ്ങൾ, മുല്ലപെരിയാർ ടണൽ സമരസമിതി പ്രസിഡന്റ് രമേഷ് രവി, വൈപ്പിൻ ഐഒസി സമര സമിതി അംഗം മാഗ്ലിൻ ഫിലോമിന,…
മുനമ്പം: മുനമ്പം ഭൂപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ കമ്മീഷൻ്റെ പ്രവർത്തനം ഉടനടി ആരംഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കെആർഎൽസിസി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തെ കാലാവധിയാണ് കമ്മീഷന് നല്കിയിരിക്കുന്നത്.മുനമ്പം നിവാസികളുടെ ഭൂമിയിലെ അവകാശം പൂർണ്ണമായും സംരക്ഷിക്കുകയും റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനും കഴിയും വിധം കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ അടിയന്തരമായി സർക്കാർ നിശ്ചയിച്ചു നല്കണമെന്നുംസംവിധാനങ്ങളും സഹായികളെയും നല്കി റിപ്പോർട്ട് നിശ്ചിത തിയ്യതിക്ക് മുൻപായി ലഭ്യമാക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭൂസംരക്ഷണ സമിതിയുമായി നടത്തിയ ആശയവിനിമയത്തിൽ ഈ കാര്യം സമിതി നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കമ്മീഷൻ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ചില പ്രതികരണങ്ങൾ മുനമ്പം നിവാസികളിൽ ആശങ്ക വളർത്തുന്നവയാണ്. സമയം കൂടുതൽ വേണമെന്ന കമ്മിഷൻ്റെ ആവശ്യം അപ്രസക്തമാണ്. സമയ പരിധിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് കമ്മിഷൻ ശ്രമിക്കേണ്ടത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മാനവ ശേഷിയും സർക്കാർ ലഭ്യമാക്കണം. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് എന്നിവർ ചൂണ്ടിക്കാട്ടി.
വരാപ്പുഴ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷവും തിരുനാളിന് ഒരുക്കമായ തിരുസ്വരൂപ പ്രയാണവും ആരംഭിച്ചു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍, ഫാ. ജോസഫ്, ഡീക്കന്‍ ഗോഡ്‌സന്‍ ചമ്മണിക്കോടത്ത് സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ രണ്ട് തിരുസ്വരൂപങ്ങള്‍ കേന്ദ്രസമിതി ലീഡര്‍ രാജു മുക്കത്തിന് കൈമാറി. നാലാമത് ചാവറ ഭവനത്തിന്റെ ശിലാസ്ഥാപനവും ദശവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിശുദ്ധന്റെ തിരുസ്വരൂപം വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോള്‍ സഞ്ചരിച്ചിരുന്ന പാതയിലൂടെയാണ് ഭവനങ്ങളിലേക്ക് കടന്നുവരുന്നത്. തിരുനാള്‍ തിരുനാള്‍ ആരംഭദിവസമായ ഡിസംബര്‍ 26ന് രണ്ട് തിരുസ്വരൂപങ്ങളും തിരിച്ചെത്തിയതിനുശേഷമാണ് കൊടികയറ്റം. ഇതോടൊപ്പം വിശുദ്ധന്‍ വൈദീകപട്ടം സ്വീകരിച്ച അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍നിന്ന് ദീപശിഖയും…
ചാലക്കുടി: സമ്പാളൂർ :കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്നും ദൈവസ്നേഹവും പരസ്പരസ്നേഹവും പരിശീലിച്ചുകൊണ്ട് രാഷ്ട്രനിർമ്മിതിക്കു അനുയോജ്യമായ വ്യക്തിത്വങ്ങളെ വാർത്തെടുക്കേണ്ടതാണെന്നും ദൈവസ്നേഹവും പരസ്പരസ്നേഹവും പരിശീലിച്ചുകൊണ്ട് ഫാ മാത്യു തടത്തിൽ . സമ്പാളൂർ ആത്മാഭിഷേക ബൈബിൾ കൺവെൻഷന്റെ നാലാം ദിനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം . പോട്ട ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ ഫ്രാൻസിസ് കർത്താനമാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. തിരുകർമ്മങ്ങൾക്ക് സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വികാരി ഡോ.ഫാ ജോൺസൻ പങ്കേത്ത് മുഖ്യകർമികത്വം വഹിച്ചു.ഫാ റെക്സൺ പങ്കേത്തും, ഫാ ഫ്രാൻസിസ് കർത്താനം, ഡീക്കൻ സെബിനും സഹകരമികരായിരന്നു. തീർഥാടനഭൂമിയായ സമ്പാളൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശമേറ്റ സമ്പാളൂരിന്റെ പുണ്യഭൂമിയിൽ, വിശുദ്ധ ജോൺ ബ്രിട്ടോ ബലിയർപ്പിച്ച ബലിവേദിയുടെ വിശിഷ്ട്ഭാഗങ്ങൾ ഇന്നും ഈ ദൈവാലയത്തിൽ കാത്തുസൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ പോകുന്ന ഫാ ജോസഫ് കോൺസ്റ്റന്റയിൻ ബസ്കിയുടെ പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്നത് സമ്പാളൂരാണ് . മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും ധരാളം ഭക്തജനങ്ങൾ ഈ പുണ്യഭൂമി സന്ദർശിക്കുവാൻ ഇവിടെ എത്തികൊണ്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ അത്ഭുത…
ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്. ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച് ഇവര്‍ വഖഫ് ബോര്‍ഡിന് വിട്ടുകൊടുത്തു. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയത്. യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.- മോദി പറഞ്ഞു.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 25 മുതൽ ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബിൽ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമർശം . പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്നാണ് വഖഫ് ബിൽ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27…
തൃശൂര്‍ : യു ആര്‍ പ്രദീപിനെ വീണ്ടുംനെഞ്ചേറ്റി ചേലക്കര. 2016 മുതല്‍ 2021 വരെ നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിച്ച പ്രദീപ് അക്കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനമനസ്സുകളിലെ സ്ഥാനവുമാണ് വിജയത്തിന് അടിസ്ഥാനമായത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ് അദ്ദേഹത്തിന് മണ്ഡലത്തിലുള്ളതെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായി തിരഞ്ഞെടുപ്പ് ഫലം. ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമത്തില്‍ പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ച പ്രദീപ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി ബി എ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ തിളക്കമാര്‍ന്ന ഇടത് വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണയെയും അംഗീകാരത്തെയും കൂടുതല്‍ ദൃഢപ്പെടുത്തുന്നതാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലം. കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ജനം മുഖവിലയ്‌ക്കെടുത്തില്ലെന്നും പാലക്കാട്ട് വര്‍ഗീയതക്കെതിരായ വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്‍പ്പറ്റ :കന്നിയങ്കത്തില്‍ തകര്‍പ്പന്‍ വിജയവുമായി പ്രിയങ്കാ ഗാന്ധി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സത്യന്‍ മൊകേരിയേക്കാള്‍ 4,10,931 വോട്ട് അധികം നേടിയാണ് യു ഡി എഫ് സാരഥി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്. പ്രിയങ്കാ ഗാന്ധി 6,22,338 വോട്ട് നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 2,11,407 വോട്ട് ലഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് 1,09939 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. 2024ല്‍ രാഹുല്‍ ഗാന്ധി രണ്ടാം തവണയും വയനാട്ടില്‍ നിന്ന് ജനവിധി നേടിയപ്പോള്‍ സ്വന്തമാക്കിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക പഴങ്കഥയാക്കി. എന്നാല്‍, 2019ല്‍ രാഹുല്‍ നേടിയ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ട് പ്രിയങ്കക്ക് ലഭിച്ചു. 2019-ല്‍ രാഹുലിന് 64.67 വോട്ടുകളാണ് കിട്ടിയത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കക്ക് ലഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
