- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
- വൃദ്ധസദനമാകുന്ന കേരളം
- ആമസോണിലെ ജനങ്ങളോടൊപ്പം നടക്കുന്നതാണ് സുവിശേഷ ദൗത്യം: കർദ്ദിനാൾ ചെർണി
- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
Author: admin
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റിന് സാധ്യത. തെക്ക് പടഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദം ആയി മാറിയതിനെത്തുടർന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും പരമാവധി 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്ത് വെള്ളിയാഴ്‌ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ വിലക്കുണ്ട്. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ക്രിസ്ത്യൻ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഈ നടപടി ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിലുണ്ടായ കുക്കി-മെയ്‌തി സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. മണിപ്പൂരില്‍ നടന്ന സമാനമായ മറ്റ് രണ്ടു കേസുകൾ കൂടി ഏജന്‍സി അന്വേഷിക്കുമെന്നും എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു.വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഈ നടപടി. നവംബർ 11 ന് ബോറോബെക്രയിൽ നിരവധി വീടുകൾ കത്തിക്കുകയും രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്‌ത കേസാണ് ഇവയിൽ ആദ്യത്തേത്. അജ്ഞാതരായ അക്രമികൾ 3 സ്‌ത്രീകളും 3 കുട്ടികളും ഉൾപ്പെടെ 6 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതിനൊപ്പം അന്വേഷിക്കും. നവംബർ 11-ന് തന്നെ ജകുരധോർ കരോങ്, ബോറോബെക്ര പൊലീസ് സ്‌റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് പോസ്‌റ്റിന് നേരെ സായുധ തീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടതാണ് എൻഐഎ അന്വേഷിക്കുന്ന രണ്ടാമത്തെ കേസ്. ആക്രമണത്തിൽ ഒരു സിആർപിഎഫ് കോൺസ്‌റ്റബിളിന് വെടിയേറ്റിരുന്നു. പിന്നാലെ സുരക്ഷാ സേനയും…
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്. പുനരുപയോഗിക്കാനാകാത്ത അജൈവ…
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെയും ചെങ്കൽപട്ടിലെയും സ്‌കൂളുകൾ അടക്കം 9 ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വില്ലുപുരം എന്നിവിടങ്ങളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിൽ നാളെ അതിശക്തമായ മഴയുണ്ടാകുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ .ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് യോഗം ചേർന്നത്. ഇതോടെ ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴികയാണ്. അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭയാണ് വെടിനിർത്തൽ നിർദേശം അംഗീകരിച്ചത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം അറിയിച്ചു. വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് കരുത്തന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വല വിജയം . ചെക്ക് ടീമായ സ്പാർട്ട പ്രാഹയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാന് മാഡ്രിഡ് പരാജയപ്പെടുത്തിയത് . പ്രേഗിലെ എപെറ്റ് അരീനയിലാണ് മത്സരം നടന്നത്. ജൂലിയൻ അൽവാരസും ഏഞ്ചൽ കൊറേയയും രണ്ട് ഗോളുകൾ വീതം നേടി. ഗ്രിസ്മാനും, മാർകോസ് ലോറെന്റെയും ഓരോ ഗോൾ വീതവും നേടി. വിജയത്തോടെ ചാന്പ്യൻസ് ലീഗിന്റെ പ്രാഥമിക ഘട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഒൻപത് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 12-ാം സ്ഥാനത്താണ് അത്ലറ്റിക്കോ.
മുനമ്പം റിലേ നിരാഹര സമരം നാൽപ്പത്തി ആറാം ദിനത്തിലേക്ക് മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം നാൽപ്പത്തിയാറാം ദിനത്തിലേക്ക് കടന്നു. നാല്പത്തി അഞ്ചാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കു വേണ്ടി നിരാഹാരം ഇരിക്കുക എന്നത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കൽ സമര മുഖത്തേക്ക് വരേണ്ടി വന്നാൽ തന്റെ മരണം വരെ ഈ മുനമ്പം ജനതയോടൊപ്പം താൻ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രദേശ വാസികൾ പന്ത്രണ്ടു പേർ നിരാഹാരമിരുന്നു. ചെറായി വി. വി സഭ പ്രസിഡന്റ് കെ. കെ പരമേശ്വരൻ, മുൻ സെക്രട്ടറിമാരായ ടി .എസ് വേണു ഗോപാൽ, കെ.’ പി ഗോപാലകൃഷ്‌ൻ മറ്റു ഭാരവാഹികൾ, ഫാ. സെഡ്രിക് ഒകാം , നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി സംസ്ഥാന ചെയർമാൻ വി. വി അഗസ്റ്റിൻ, എറണാകുളം…
കൊച്ചി: കര്‍മ്മലീത്ത മഞ്ഞുമ്മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. ജൂഡി മൈക്കിള്‍ ഒസിഡിക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഇന്‍ഡോറിലെ ഡോ. എ.പി.ജെ.അബ്ദുള്‍കലാം സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. പ്രമുഖ സാഹിത്യകാരനായ ടി.എസ്. എലിയറ്റിന്റെ വിശ്വപ്രസിദ്ധമായ ‘ദ വേസ്റ്റ് ലാന്‍ഡ്’ എന്ന ഇതിഹാസ കവിതയെക്കുറിച്ചുള്ള ഗഹനമായ പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. നോയ്ഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ഫാ. ജൂഡി മൈക്കിള്‍, 15 വര്‍ഷമായി വിദ്യാഭ്യാസരംഗത്ത് വൈദികശുശ്രൂഷ ചെയ്തുവരുന്നു. കൊച്ചി രൂപത, ഫോര്‍ട്ടുകൊച്ചി നസ്രത്ത് തിരുകുടുംബം ദേവാലയ അംഗമാണ്. പരേതനായ മുക്കോമുറി ലൂയിസിന്റെയും ഫിലോമിനയുടെയും മകനായ ഫാ. ജൂഡി മൈക്കിള്‍, മഞ്ഞുമ്മല്‍ കര്‍മ്മലീത്ത സഭയുടെ മൈനര്‍ സെമിനാരിയായസെന്റ് പയസ് X ആശ്രമത്തിൽ സേവനം അനുഷ്ഠിച്ചുവരുന്നു.
ഇന്ന് ഭരണഘടനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാണിന്ന്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. മൂന്നു വര്‍ഷങ്ങളെടുത്ത് എഴുതിപ്പൂര്‍ത്തിയാക്കിയ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭ അംഗീകാരം നല്‍കിയത് 1949 നവംബര്‍ 26 നാണ്. സംസ്‌കാരത്തിലും ഭാഷയിലും ജീവിതശൈലിയിലും ഭൂമികകളിലും ഇത്രമേല്‍ വൈവിധ്യങ്ങളുള്ള ഒരു നാടിനെ ഏകീകരിക്കുകയെന്ന പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ്, 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമടങ്ങിയ ഇന്ത്യന്‍ ഭരണഘടന. സ്വാതന്ത്യം ലഭിച്ചിട്ടും നൂറു നൂറു നാട്ടുരാജ്യങ്ങളായി തന്നെ തുടര്‍ന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഒരു നിയമസംഹിതയ്ക്ക് കീഴില്‍ കൊണ്ടുവരിക എന്ന പ്രഥമമായ ലക്ഷ്യമാണ് ഭരണഘടനയ്ക്കുണ്ടായിരുന്നത്. എഴുതിയ കാലഘട്ടത്തില്‍ തന്നെ നില നിന്നു പോരുന്നതായല്ല ഭരണഘടനയെ അതിന്റെ സൃഷ്ടാക്കള്‍ വിഭാവനം ചെയ്തത്. കാലത്തിനൊപ്പം വികസിക്കേണ്ടതിന്റെ ആവശ്യകത കൂടി തിരിച്ചറിഞ്ഞുകൊണ്ടാണ് ഭേദഗതിക്കുള്ള അവകാശം കൂടി ഭരണഘടനയില്‍ ഉള്ളത്. അതു കൊണ്ടുതന്നെ 75 വര്‍ഷത്തിനുള്ളില്‍ നിരവധി ഭേദഗതികള്‍ക്കും അസംഖ്യം വ്യാഖ്യാനങ്ങള്‍ക്കും നമ്മുടെ ഭരണഘടന പാത്രമായിട്ടുണ്ട്.…
തൃശൂര്‍: നാട്ടികയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ നാട്ടികയിൽ ഉണ്ടായ അപകടം ഏറെ നിർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ രാജൻ. അതിവേഗം അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവം അറിഞ്ഞ ഉടൻ കമ്മീഷ്ണറെയും കലക്ടറെയും ബന്ധപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. അപകടം വിശദമായി അന്വേഷിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ചവർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ക്ലീനറും ഡ്രൈവറും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
