Author: admin

ന്യൂഡൽഹി : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത നാലു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട് .ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ നീങ്ങിയിട്ടുണ്ട് . രാജസ്ഥാന് മുകളിൽ മറ്റൊരു ന്യൂനമർദ്ദം കൂടി സ്ഥിതിചെയ്യുന്നുണ്ട് . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ജൂൺ 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഇന്ത്യയിലുടനീളം മൺസൂൺ പൂർണ്ണമായും ശക്തി പ്രാപിച്ചതിനാൽ കേരളം, തമിഴ്‌നാട്, തീരദേശ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതഎന്നും റിപ്പോർട്ടുണ്ട് .

Read More

പാലക്കാട്: കേരളത്തിൽ ഇന്നും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അറുപത്തിയൊന്ന്കാരൻ മരിച്ചു . മൂണ്ടൂർ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന കൊലപ്പെടുത്തിയത് . ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അപകടം. വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിച്ചു . കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജനവാസമേഖലയിൽ ആണ് ആനയുള്ളത്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുമാരനെ ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനവാസമേഖലയിൽ ആണ് ആന ഇപ്പോഴുമുള്ളത്. ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ജീവനെടുക്കുന്ന നിലയിലേക്ക് സംഭവം മാറുന്നത്.

Read More

മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് സജീവമായി. നാടക പ്രവർത്തക നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ വീട്ടിക്കുത്ത് ഗവൺമെന്റ് എൽ പി സ്‌കൂളിലും വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്സമയം . 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാർ മണ്ഡലത്തിലുണ്ട്. 263 പോളിങ് ബൂത്തുകൾ മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് നടന്നു.

Read More

ഐ എസ് ഐ എസ് പോലെ ഉള്ള തീവ്രവാദ ശക്തികളുടെ വളരെ ശക്തമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുമ്പോഴും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുന്ന ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തെ ആർച് ബിഷപ്പ് ബെനെഡിക്ടോ ഹന്നോ ദിവ്യബലി മദ്ധ്യേ ഉള്ള പ്രസംഗത്തിൽ പ്രശംസിച്ചു.

Read More

263 പോളിംഗ് ബൂത്തുകളിലെ മെഷീനുകൾക്ക് പുറമേ 315 റിസർവ്ഡ് ഇ.വി.എമ്മും 341 വി.വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മെഷീനുകൾ കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്നത്.

Read More

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. ഇന്നലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൊ​റോ​ക്ക​ൻ ക്ല​ബാ​യ വൈ​ഡാ​ഡ് എ​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് മാഞ്ചസ്റ്റർ സിറ്റി തോ​ൽ​പ്പി​ച്ച​ത്. ഫി​ൽ ഫോ​ഡ​നും ജെ​റ​മി ഡോ​ക്കു​വും ആ​ണ് മാഞ്ചസ്റ്റർ സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫോ​ഡ​ൻ ര​ണ്ടാം മി​നി​റ്റി​ലും ഡോ​ക്കു 42-ാം മി​നി​റ്റി​ലു​മായിരുന്നു ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ഇന്നലത്തെ വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ൻറാ​യി. ഗ്രൂ​പ്പ് ജി​യി​ൽ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Read More

ഏറനാടിന്റെ ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ ആരാകും ഇക്കുറി വിജയക്കൊടി നാട്ടുക ? നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും പുറമെ പിവി അൻവറും ബിജെപി സ്ഥാനാർഥി മോഹൻ ജോർജുമുണ്ട് രംഗത്ത് . നിലമ്പൂരുകാർ പോളിങ് ബൂത്തിലേക്ക് പോവുമ്പോൾ വിജയപരാജയങ്ങൾ നിശ്ചയിക്കുക സർക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവർത്തനമാകുമോ? അതോ അടിവലികളാകുമോ?. അടുത്ത തിങ്കളാഴ്ച വരെഫലം അറിയാൻ കാത്തിരിക്കേണ്ടതുണ്ട് . നിലമ്പുർ അസംബ്ലി മണ്ഡലം ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്നതാണ് . 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ സഖാവ് കുഞ്ഞാലിയിൽ തുടങ്ങി 2021ൽ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അൻവറിൽ എത്തിനിൽക്കുന്നത് വരെ കോൺഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച ഏറെക്കാലം ആര്യാടൻ മുഹമ്മദ് കയ്യടക്കിവച്ച രാഷ്ട്രീയ ഭൂമിയാണ് നിലമ്പൂർ. 2,32,384 പേരാണ് വോട്ടർമാർ. 1,18,889…

Read More