Author: admin

ടെൽ അവീവ്:​ ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവർത്തിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല ഹാരിസും അറിയിച്ചിരുന്നു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

Read More

 മും​ബൈ: ര​ത്ത​ൻ‌ ടാ​റ്റ​യു​ടെ മൃ​ത​ദേ​ഹം മും​ബൈ കൊ​ളാ​ബ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. രാ​വി​ലെ പ​ത്തോ​ടെ മും​ബൈ എ​ന്‍​സി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എത്തിക്കുന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. നാ​ലി​ന് ശേ​ഷം വ​ര്‍​ളി ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി രത്തന്‍ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. തൻ്റെ ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടങ്ങുമ്പോഴും അദ്ദേഹം തൻ്റെയുള്ളിലെ മനുഷ്യ സ്നേഹത്തേയും ദേശസ്നേഹത്തെയും കൈവിടാതെ കാത്തു.  തൊണ്ണൂറുകളുടെ തുടക്കത്തിലാണ്  രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ  ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ…

Read More

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 86 റൺസിന്റെ വമ്പൻ ജയമാണ് ആതിഥേയർ കുറിച്ചത്. 34 പന്തിൽ 74 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറയിട്ട നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റും നേടി ജയത്തിൽ നിർണായക പങ്കുവഹിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരുക്കിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ മുട്ടിടിച്ച ബംഗ്ലാദേശുകാർക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തിൽ 41 റൺസെടുത്ത മഹ്മൂദുല്ലക്ക് മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിൽക്കാനായത്. നിതീഷ് കുമാർ റെഡ്ഡിയും വരുൺ ചക്രവർത്തിയുമാണ് മികച്ചുനിന്നത്. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.

Read More

കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി ടി പി മാധവൻ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്‌ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. ഇതിനിടെ മറവി രോഗം ബാധിക്കുകയും ചെയ്‌തിരുന്നു. 1994 മുതൽ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറൽ- സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

Read More

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണ മനുഷ്യനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു. അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനന്തമായ ഉൾക്കാഴ്ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിസിനസിലും മനുഷ്യ സ്‌നേഹത്തിലും അദ്ദേഹം മുദ്രപതിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്ന് ആനന്ദ് മഹീന്ദ്ര രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ്…

Read More

മുംബൈ : ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു . ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

Read More

വരാപ്പുഴ : ഗാന്ധിയന്‍ വിചാരധാരയിലൂടെ സാഹിത്യ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ സാഹിത്യ നിപുണന്‍ ടി. എം. ചുമ്മാറിന്റെ 125-ാം ജന്മദിനം 13ന് വരാപ്പുഴയില്‍ ആഘോഷിക്കും. 1889 ഒക്‌ടോബര്‍ 13ന് വരാപ്പുഴ ചിറയ്ക്കകം തട്ടാരശ്ശേരി കുടുംബത്തിലാണ് ചുമ്മാറിന്റെ ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം നല്ല അദ്ധ്യാപകനായി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ കുട്ടികളെ വിദ്യാഭ്യാസകാലത്ത് പഠിപ്പിച്ചിരുന്നു. 1918ല്‍ ആരംഭിച്ച അദ്ധ്യാപക വൃത്തി 1962ല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍നിന്നും വിരമിക്കുന്നതുവരെ തുടര്‍ന്നു. അദ്ധ്യാപകനും സാഹിത്യനിരൂപകനുമായിരുന്നു. ടി. എം. ചുമ്മാര്‍ സുവര്‍ണ കൈരളി, ചിന്താപദം, വിചാരലീല എന്നീ കൃതികളില്‍ സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ചിന്തകളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തികഞ്ഞ നിസംഗതയോടെ സാഹിത്യ പ്രശ്‌നങ്ങളെ അദ്ദേഹം വിശകലനം ചെയ്തിരുന്നു. 40 വര്‍ഷക്കാലം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വ്വാഹണ സമിതി അംഗമായി പ്രവര്‍ത്തിച്ചു. 1936-ല്‍ പദ്യ സാഹിത്യചരിത്രത്തിന്റെ ആദ്യപതിപ്പും, 1955-ല്‍ ഗദ്യസാഹിത്യ ചരിത്രത്തിന്റെ ആദ്യ പതിപ്പും പ്രസിദ്ധീകരിച്ചു. 1955-ല്‍ അയോദ്ധ്യ സംസ്‌കൃത പരിഷത്തില്‍ നിന്നും…

Read More

റ്റാംപ: മിൽട്ടൻ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുന്നു. ഫ്ലോറിഡയിലെ റ്റാംപയിലും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യത. പ്രാദേശിക സമയം ബുധനാഴ്‌ച രാത്രിയോടെ മില്‍ട്ടണ്‍ കര തൊടും. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത കൊടുങ്കാറ്റിന് ശേഷം ഏറ്റവും പ്രഹര ശേഷിയുള്ള കൊടുങ്കാറ്റാണെന്നാണ് പ്രവചനം. തീരത്ത് ഹെലന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കേവലം രണ്ടാഴ്‌ച മാത്രം പിന്നിടുമ്പോഴാണ് മില്‍ട്ടന്‍ എത്തുന്നത്. ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതോടെ ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണ്.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ നിന്നും ഒരു ഇന്ത്യന്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ടെറിട്ടോറിയല്‍ ആര്‍മി ജവാനെയാണ് കാണാതായത്. മറ്റൊരു ജവാന്‍ തട്ടിക്കൊണ്ടുപോകലില്‍ നിന്നും രക്ഷപ്പെട്ടു. അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. സിവില്‍ വേഷത്തിലായിരുന്നു സൈനികരെന്നാണ് വിവരം. സൈനികനെ കണ്ടെത്താനായി പ്രദേശത്ത് ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വ്യാപക തെരച്ചില്‍ നടത്തുകയാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 12 വരെയും ,കർണാടക തീരത്ത് ഈ മാസം 11 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More