കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ കടൽ മാർഗ്ഗം കണ്ടുപിടിച്ച സാഹസിക നാവികൻ വാസ്കോ ഡ ഗാമ മൺമറഞ്ഞിട്ട് ഇന്നേക്ക് (ഡിസംബർ 24ന്) 500 വർഷം തികയുന്നു.
ലോക ചരിത്രത്തിലെ രണ്ടു സുപ്രധാന സംഭവങ്ങളിൽ ഒന്നായി ആഡം സ്മിത്ത് വിശേഷിപ്പിച്ച ഈ പുതിയ കടൽ മാർഗ്ഗം കണ്ടുപിടിക്കൽ എന്തെല്ലാം മാറ്റങ്ങൾ ലോകത്തിൽ ഉണ്ടാക്കി എന്നത് സംബന്ധിച്ച് ഒരു ചരിത്ര സെമിനാർ 2025 ജനുവരി 25ന് കൊച്ചിയിൽ നടത്തുമെന്ന് ഇൻഡോ പോർച്ചുഗീസ് കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. ചാൾസ് ഡയസ് അറിയിച്ചു.
മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവും ഫോർട്ട് കൊച്ചി കൗൺസിലറുമായ അഡ്വ. ആന്റണി കുരീത്തറ, മുൻ എം.പി. ഡോ. ചാൾസ് ഡയസ് എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്.