കൊച്ചി: ആൻറണി ചേട്ടൻറെ 101 മൂലകൾ ഉള്ള നക്ഷത്രം വാർത്താ പ്രാധാന്യം നേടുകയാണ്. ഏകദേശം 3.5 മീറ്റർ ഉയരം വരുന്ന ഈ സൂപ്പർസ്റ്റാർ നക്ഷത്രം മുണ്ടംവേലിയിലെ (തോപ്പുംപടി സമീപം) വാദ്യ മേളങ്ങളുടെയും, നാട്ടുകാരുടെയും അകമ്പടിയോടെ കൂടി മുണ്ടംമേലി പള്ളി അങ്കണത്തിലേക്ക് കൊണ്ടുപോയി സ്ഥാപിച്ചു.
ആഴ്ചകളോളം ഒരു ദിവസം പോലും ജോലി ഉപേക്ഷിക്കാതെ, ചില ദിവസങ്ങളിൽ വൈകിട്ട് മുതൽ, വെളുപ്പിന് 4 മണി വരെ കൊതുകു തിരിയും കത്തിച്ചു നീളുന്ന പണികൾ. ഒറ്റയ്ക്ക് തന്നെ ആണ്, ആന്റണി ചേട്ടൻ നിർമാണം പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷവും, 51 മൂലകൾ ഉള്ള നക്ഷത്രം ഉണ്ടാക്കി വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എം.എൽ.എ. കെ.ജെ. മാക്സി, മുണ്ടംവേലി പള്ളി വൈദികർ എന്നിവർ ചേർന്ന് പള്ളി ഗ്രൗണ്ടിൽ ഓൺ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.