Author: admin

തിരുവനന്തപുരം :കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണമേറുന്നു . നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി .പുതിയ നാല് വകഭേദങ്ങളെന്നാണ് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. വ്യാപന ശേഷി കൂടുമെങ്കിലുംപകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിദഗ്ധമതം .ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.

Read More

തോപ്പുംപടി: കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹരിത സ്നേഹം 2025 – മണ്ണിനും മനുഷ്യനും എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഒരു വീട്ടിൽ ഒരു മരമെങ്കിലും നടണമെന്ന് പറഞ്ഞുകൊണ്ട് ഇടവക വികാരി ഫാ.ടോമി ചെമ്പക്കാട് ഉദ്ഘാടനം ചെയ്തു. ഹരിത സ്നേഹം പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുമായാണ് മുന്നോട്ട് പോകുന്നതെന്ന് യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ ഇടവക സഹവികാരി ഫാ.അജിൻ ചാലപള്ളിയിൽ യൂണിറ്റ് ആനിമേറ്റർ സുമിത്ത് ജോസഫ് മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ്കാസി പൂപ്പന യൂണിറ്റ് അംഗങ്ങളായ സിജോ മാത്യു,ആഗ്നൽ ജൂഡ്, ആൻമേരി എം.പി,ആരോൺ ബെയ്സിൽ,ആന്റണി പയസ്, അമല ടെൽബിൻ എന്നിവർ സംസാരിച്ചു.

Read More

സിസില:സിസിലയിലെ പാത്തി രൂപതയിലെ സാക്രാ കൂറ ദേവാലയത്തിൽ യൂറോപ്പിന്റെ പ്രവാസി കമ്മീഷൻ ചുമതലയുള്ള ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരി ദിവ്യബലി അർപ്പിച്ചു. തുടർന്ന് സിസിലയിലെ മെസേന രൂപതയിലെ ഇമാ കുലാത്ത ദേവാലയത്തിലും ദിവ്യബലി അർപ്പിച്ചു .രണ്ട് രൂപതകളിലും കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്ക രൂപതകൾ നിന്നുള്ള നൂറുകണക്കിന് മലയാളികൾ സംബന്ധിച്ചു .ശനിയാഴ്ചയും ഞായറാഴ്ചയും ആയി അവിടത്തെ നിരവധി ഭവനങ്ങൾ ബിഷപ്പ് സന്ദർശിക്കുകയും ഭവനങ്ങളിൽ പ്രാർത്ഥിക്കുകയും ചെയ്തു. സന്ദർശനം സിസിലയിലെ കത്തോലിക്ക മലയാളി സമൂഹത്തിന് വലിയ പ്രചോദനവും പിന്തുണയും ആണെന്ന് ഇടവക അംഗങ്ങൾ പറഞ്ഞു . പ്രവാസികൾ ആയിരിക്കുമ്പോഴും നമ്മുടെ വിശ്വാസം അതിന്റെ തനിമ ചോരാതെ കാത്തുസൂക്ഷിക്കണമെന്നും മലയാളി സമൂഹം കൂട്ടായ്മയിലും സഹോദരത്തിലും ആയിരിക്കണം എന്നും ബിഷപ്പ് ദിവ്യബലിയിലെ വചനവിചിന്തനത്തിൽ പറഞ്ഞു . സിസിലിയ റീജൻ ലാറ്റിൻ മലയാളി കോഡിനേറ്റർ ജാറ കുസുമാനോ സഭാ റെക്ടർ ഫാ. ജൂഡ് തദേവൂസ്,ഇറ്റലിയുടെ പ്രവാസി മലയാളികളുടെ നാഷണൽ കോഡിനേറ്റർ ഫാദർ പോൾ സണ്ണി ഡയറക്ടർ ഡീക്കൻ സന്ദീനോഎന്നിവർ…

Read More

ആർ സി ബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ അപകടം ബെംഗളൂരു: ആർ സി ബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ ദാരുണമായി മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെയെ അറസ്റ്റുചെയ്തു . ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൻ്റെ പേരിലെടുത്ത കേസിലാണ് അറസ്റ്റ് . ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്‌വർക്ക്‌സുമായി ചേർന്ന്‌ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു. ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.കേസിൽ പ്രതിചേർക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളും അറസ്റ്റിലായതായാണ് റിപ്പോർട്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലെന്നും റിപ്പോർട്ടുണ്ട്. ക‍ർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർക്കായി പൊലീസ് അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്‌പെൻഡ് ചെയ്തിരുന്നു.…

Read More

കൊച്ചി: സിനിമാതാരം ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ ഇന്ന് രാവിലെ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട് . തമിഴ്‌നാട്ടിലെ സേലത്ത് വച്ചാണ് അപകടം . കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ബെംഗളൂരുവിലേക്ക് ഷെെനിൻറെ ലഹരി വിമുക്ത ചികിത്സാർത്ഥമായിരുന്നു കുടുംബത്തിൻറെ യാത്ര. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. ഷെെനിൻറെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരൻറെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

Read More

തെന്നലുപോലൊരു രാഷ്ട്രീയ ജീവിതം തിരുവനന്തപുരം: മുൻ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാർച്ച് 11 ന് ജനിച്ചു. തെന്നലയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് ശൂരനാട് വാർഡ് കമ്മിറ്റി പ്രസിഡന്റായാണ്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവർത്തിച്ചു . കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി . 1962 മുതൽ കെപിസിസി അംഗമാണ്..1998 ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായി തെന്നല ആദ്യമായി കെപിസിസി അധ്യക്ഷനായി . 2001ൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെപിസിസി പ്രസിഡൻ്റ്. ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി എ കെ ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി അധ്യക്ഷപദവിയിൽ നിന്നും മാറ്റുകയായിരുന്നു. എന്നാൽ യാതൊരു പരസ്യപ്രതികരണങ്ങളുമില്ലാതെ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള ആർജ്ജവം കാട്ടി…

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉത്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ- ഓഡിനേറ്റർ മോൺ. വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്, വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, വാർഡ് കൗൺസിലർ അനിത, യൂണിറ്റ് സെക്രട്ടറി രൂപത പ്രതിനിധി ശശിധരൻ, ആനിമേറ്റർ ബീന കുമാരി, ഷീബ, അജിത എന്നിവർ സംസാരിച്ചു. ഫലവൃക്ഷ തൈ നടുകയും വിതരണം ചെയ്യുകയും ചെയ്തു.പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ ക്ലാസ് നയിച്ചു. ഫെറോന യൂണിറ്റ് തലങ്ങളിൽ കമ്മീഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു

Read More

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്)ന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 5 – ലോകപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കിഡ്സ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജു വി.കെ. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഡ്സ് മുന്‍ ഡയറക്ടര്‍ ഫാ. നിക്സണ്‍ കാട്ടാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ കൊടുങ്ങല്ലൂര്‍ ബ്രഞ്ച് ഫെഡറല്‍ മാനേജര്‍ അഖില്‍ ബാബു, കൊടുങ്ങല്ലൂര്‍ കൗണ്‍സിലര്‍ ശ്രീ. വി.എം ജോണി, അഴീക്കോട് വാര്‍ഡ് മെമ്പര്‍ ലൈല സേവ്യര്‍, സി. ഷൈനിമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്‍റണി സ്വാഗതവും കോ-ഓഡിനേറ്റര്‍ ശ്രീമതി ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. കിഡ്സ് എസ്.എച്ച്.ജി. അംഗങ്ങള്‍, ആനിമേറ്റേഴ്സ്, ഉള്‍പ്പടെ 100യോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം വൃക്ഷത്തൈ വിതരണം നടത്തി. “പ്ലാസ്റ്റിക് മലിനീകരണത്തിന് അവസാനമിടുക” എന്ന ലക്ഷ്യത്തോടെ പ്രകൃതിയെ സ്നേഹിക്കുക അത് നമ്മെ…

Read More

2027 മാർച്ചു ഒന്നിലെ ജനസംഖ്യ ആണ് പ്രഖ്യാപിക്കുക. ഈ മാസം 16 ലെ വിജ്ഞാപനത്തോടെ സെൻസെസ്സിന്റെ ഔദ്യോദിക തുടക്കമാകും. നടപടി പൂർത്തീകരിക്കാൻ മൂന്നു വർഷം എങ്കിലും വേണ്ടി വരുമെന്നാണ് വിവരം.

Read More

കൊച്ചി: വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന “HAND TO KNOWLEDGE” പദ്ധതിയുടെ മൂന്നാം ഘട്ടംമൂലമ്പിള്ളി സെന്റ് ജോസഫ് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പഠനസാധനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാലയത്തിന് പഠനോപകരണങ്ങൾ കൈമാറി. വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ സെന്റ് ജോസഫ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷാരോൺ ടീച്ചറിന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു . വരാപ്പുഴ അതിരൂപത സി.എൽ.സി. ജോയിന്റ് സെക്രട്ടറി ആൻ മേരി, വുമൺ എക്സിക്യൂട്ടീവ് നേഹ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Read More