സിസില:സിസിലയിലെ പാത്തി രൂപതയിലെ സാക്രാ കൂറ ദേവാലയത്തിൽ യൂറോപ്പിന്റെ പ്രവാസി കമ്മീഷൻ ചുമതലയുള്ള ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരി ദിവ്യബലി അർപ്പിച്ചു.
തുടർന്ന് സിസിലയിലെ മെസേന രൂപതയിലെ ഇമാ കുലാത്ത ദേവാലയത്തിലും ദിവ്യബലി അർപ്പിച്ചു .രണ്ട് രൂപതകളിലും കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്ക രൂപതകൾ നിന്നുള്ള നൂറുകണക്കിന് മലയാളികൾ സംബന്ധിച്ചു .ശനിയാഴ്ചയും ഞായറാഴ്ചയും ആയി അവിടത്തെ നിരവധി ഭവനങ്ങൾ ബിഷപ്പ് സന്ദർശിക്കുകയും ഭവനങ്ങളിൽ പ്രാർത്ഥിക്കുകയും ചെയ്തു.

സന്ദർശനം സിസിലയിലെ കത്തോലിക്ക മലയാളി സമൂഹത്തിന് വലിയ പ്രചോദനവും പിന്തുണയും ആണെന്ന് ഇടവക അംഗങ്ങൾ പറഞ്ഞു . പ്രവാസികൾ ആയിരിക്കുമ്പോഴും നമ്മുടെ വിശ്വാസം അതിന്റെ തനിമ ചോരാതെ കാത്തുസൂക്ഷിക്കണമെന്നും മലയാളി സമൂഹം കൂട്ടായ്മയിലും സഹോദരത്തിലും ആയിരിക്കണം എന്നും ബിഷപ്പ് ദിവ്യബലിയിലെ വചനവിചിന്തനത്തിൽ പറഞ്ഞു .

സിസിലിയ റീജൻ ലാറ്റിൻ മലയാളി കോഡിനേറ്റർ ജാറ കുസുമാനോ സഭാ റെക്ടർ ഫാ. ജൂഡ് തദേവൂസ്,
ഇറ്റലിയുടെ പ്രവാസി മലയാളികളുടെ നാഷണൽ കോഡിനേറ്റർ ഫാദർ പോൾ സണ്ണി ഡയറക്ടർ ഡീക്കൻ സന്ദീനോ
എന്നിവർ ദിവ്യബലിയിൽ സഹകാർമികരായിരുന്നു.മെസിന രൂപത മൈഗ്രൻസ് കമ്മീഷൻ അംഗം സിസ്റ്റർ സ്റ്റെല്ല സന്നിഹിതരായിരുന്നു

