കൊച്ചി: സിനിമാതാരം ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ ഇന്ന് രാവിലെ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട് .
തമിഴ്നാട്ടിലെ സേലത്ത് വച്ചാണ് അപകടം . കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ബെംഗളൂരുവിലേക്ക് ഷെെനിൻറെ ലഹരി വിമുക്ത ചികിത്സാർത്ഥമായിരുന്നു കുടുംബത്തിൻറെ യാത്ര. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല.
ഷെെനിൻറെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരൻറെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

