കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്)ന്റെ നേതൃത്വത്തില്‍ ജൂണ്‍ 5 – ലോകപരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കിഡ്സ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജു വി.കെ. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഡ്സ് മുന്‍ ഡയറക്ടര്‍ ഫാ. നിക്സണ് കാട്ടാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ കൊടുങ്ങല്ലൂര്‍ ബ്രഞ്ച് ഫെഡറല്‍ മാനേജര്‍ അഖില്‍ ബാബു, കൊടുങ്ങല്ലൂര്‍ കൗണ്‍സിലര്‍ ശ്രീ. വി.എം ജോണി, അഴീക്കോട് വാര്‍ഡ് മെമ്പര്‍ ലൈല സേവ്യര്‍, സി. ഷൈനിമോള് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബ്നേസര്‍ ആന്റണി സ്വാഗതവും കോ-ഓഡിനേറ്റര്‍ ശ്രീമതി ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു. കിഡ്സ് എസ്.എച്ച്.ജി. അംഗങ്ങള്‍, ആനിമേറ്റേഴ്സ്, ഉള്‍പ്പടെ 100യോളം പേര് പരിപാടിയില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം വൃക്ഷത്തൈ വിതരണം നടത്തി.
“പ്ലാസ്റ്റിക് മലിനീകരണത്തിന് അവസാനമിടുക” എന്ന ലക്ഷ്യത്തോടെ പ്രകൃതിയെ സ്നേഹിക്കുക അത് നമ്മെ സംരക്ഷിക്കും എന്ന അപ്തവാക്യവുമായി ലോകപരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ പ്രകൃതിയെ കൂടുതല്‍ അറിയുവാനും സംരക്ഷിക്കുവാനും അവബോധം സൃഷ്ടിക്കുവാനുമായി പരിസ്ഥിതി ബോധവല്‍ക്കരണം ഈ മാസം മുഴുവനും വിവിധ സ്ഥലങ്ങളിലായി കിഡ്സിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

