- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
- വൃദ്ധസദനമാകുന്ന കേരളം
- ആമസോണിലെ ജനങ്ങളോടൊപ്പം നടക്കുന്നതാണ് സുവിശേഷ ദൗത്യം: കർദ്ദിനാൾ ചെർണി
- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
Author: admin
സെലസ്റ്റിന്‍ കുരിശിങ്കല്‍ 2025 സെപ്റ്റംബര്‍ ഏഴിന് ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ കാര്‍ലോ അകുതിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ അവന്റെ അമ്മ അന്തോണിയ സല്‍സാനോയും പിതാവ് അന്ത്രേയ അകുതിസും കാര്‍ലോയുടെ മരണത്തിനുശേഷം ജനിച്ച കുഞ്ഞനുജന്‍ ഫ്രാന്‍ഞ്ചെസ്‌കോയും കുഞ്ഞനുജത്തി മിഷേലും അവിടെയുണ്ടാകും.കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് ഒരുമാസത്തിനു ശേഷം 2020 നവംബര്‍ 20ന് കാര്‍ലോയുടെ ആദ്യ സമ്പൂര്‍ണ ജീവചരിത്രം മലയാളത്തില്‍ എഴുതി പ്രകാശനം ചെയ്ത സെലസ്റ്റിന്‍ കുരിശിങ്കല്‍, ‘ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറുമൊക്കെ ആവോളം ഉപയോഗിച്ച് പതിനഞ്ചാം വയസ്സില്‍ സ്വര്‍ഗം സ്വന്തമാക്കിയ കൗമാരക്കാരനായ’ കാര്‍ലോയുടെ അമ്മ അന്തോണിയയില്‍ നിന്നു കേട്ടറിഞ്ഞ കുഞ്ഞുവിശുദ്ധന്റെ വ്യത്യസ്തമായ സുകൃതപുണ്യങ്ങള്‍ വരച്ചുവയ്ക്കുന്നു. വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ശരീരഭാഗത്തിന്റെ ‘എ’ ക്ലാസ് തിരുശേഷിപ്പ് വത്തിക്കാന്റെ അനുമതിപത്രത്തോടെ കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കാനും, കാര്‍ലോ കണ്ടെത്തിയ ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറി കുമ്പളങ്ങി സമരിയ ഓള്‍ഡ് ഏജ്…
കൊച്ചി: വീണ്ടും വെർച്വൽ അറസ്റ്റ് വെട്ടിപ്പ് . കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത് . മട്ടാഞ്ചേരി സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത് . വെർച്വൽ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്. പണം നൽകിയില്ലെങ്കിൽ പിടിയിലാകുമെന്ന് പറഞ്ഞിരുന്നു . ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നുവത്രേ . മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്ന് ദിവസം മുമ്പാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് ഷെയർ മാർക്കറ്റിൽ നിഷേപിക്കാമെന്ന നിലയിൽ 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊൾജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയർ മാർക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയിൽ 12 ലക്ഷം രൂപ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ( 45 ) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയും, രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഏതാനുംപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ന്യൂഡൽഹി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യില്ല. യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനം സെപ്റ്റംബർ 9 ന് ആരംഭിക്കും. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും, പരമ്പരാഗതമായി സെഷനിലെ ആദ്യ പ്രഭാഷക ബ്രസീൽ ആയിരിക്കും, തുടർന്ന് അമേരിക്കയായിരിക്കും. വെള്ളിയാഴ്ച പുറത്തിറക്കിയ 80-ാമത് പൊതുചർച്ചയുടെ ഉന്നതതല പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുത്തേക്കും.ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26 ന് പ്രധാനമന്ത്രി മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇസ്രായേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് യുഎൻജിഎ പൊതുചർച്ചയെ അഭിസംബോധന ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക് പോയിരുന്നു. റഷ്യയിൽ നിന്നുള്ള…
തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി
വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ലിസ്ബണിലെ 140 വർഷം പഴക്കമുള്ള ഗ്ലോറിയ കേബിൾ കാർ, ബുധനാഴ്ചയാണ് അപകടത്തിൽ പെടുന്നത്
തിരുവനന്തപുരം: മദ്യവർജ്ജനത്തിനായി ഒരുവശത്ത് ബോധവൽക്കരണവും മറുവശത്ത് മദ്യം സുലഭമാക്കലും ചെയ്യുന്ന കേരളത്തിൽ ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന.പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത് .ഒരു കോടി രൂപയ്ക്ക് മുകളിൽ മദ്യം വിറ്റ ആറ് ഔട്ട്‌ലെറ്റുകളുണ്ട് . സൂപ്പർ പ്രീമിയം ഷോപ്പുകളിലും റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഓണം സീസണിൽ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഗോവയില്‍ നിന്നുള്ള ഹോളിക്രോസ് സന്യാസ സമൂഹാംഗമാണ് അദ്ദേഹം.
തിരുവനന്തപുരം: കേരളം തിരുവോണ ദിനത്തിന്റെ ആഹ്ലാദത്തിൽ ആയിരിക്കെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
