- ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലങ്ങളിൽ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കണം: പാപ്പ
- അയർലണ്ടിൽ ഹോളിക്രോസ് വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ അന്തരിച്ചു
- ജലസംരക്ഷണം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ പ്രകടനം: പാപ്പ
- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 ക്രൈസ്തവരിൽ ഒരാളായ വിശുദ്ധ മാത്യു അയാരിഗയുടെ ലോകത്തിലെ ആദ്യ കത്തോലിക്കാ ഇടവക ടെക്സസിൽ
- അമേരിക്കൻ മലയാളി സീനിയർ സിറ്റിസൺ ഹെറാൾഡ് ഫിഗരദൊയെ ആദരിച്ചു
- ഇഎസ്എ പരിധിയിൽനിന്ന് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കണം: ഇൻഫാം
- വല്ലാർപാടം ബൈബിൾ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും
- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
Author: admin
സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജൻ കപൂർ (13) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ ഇരിന്നുക്കൊണ്ട് തന്നെ ദേവാലയം സന്ദര്‍ശിക്കാവുന്ന വിധത്തില്‍ മനോഹരമായ വിധം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം 360°യില്‍ ക്രമീകരിച്ചിരിക്കുന്നു.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ക്ളീറ്റസ് ജോസഫ് വി . തൃശൂർ തിരുഹൃദയ ലാറ്റിൻ ഇടവകാംഗമാണ് . തൃശൂർസിറ്റി പോലീസ് സേനയിൽ മോട്ടോർ ട്രാൻസ്‌പോർട് വിങ് സബ് ഇൻസ്‌പെക്ടർ (G) ആയി സേവനം ചെയ്യുന്നു .
ജപ്പാന്‍ : ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്നാണ് രാജി .പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്.
കൊച്ചി :തിരുവോണ ദിനത്തിൽ കെ.സി. വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ “സ്നേഹപൂർവ്വം” പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി 75 ഓളംപേർക്ക് ഓണസദ്യ വിതരണം ചെയ്യ്തു. ഗോശ്രീ പാലത്തിൻ്റെ കീഴിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവന മാർഗ്ഗം കാണുന്ന 15 ഓളം നാടോടികളായവർക്കും, കൊച്ചി പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന Cottolengo Home For Differently Abled Men – ലെ 60 ഓളം വയോധികർക്കുമാണ് സദ്യ നൽകിയത്. കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് അംഗങ്ങളുടെ അമ്മമാർ സ്നേഹത്തോടെ ഒരുക്കിയ സദ്യ സമൂഹത്തിലെ പരിമിതികളുള്ള സഹോദരങ്ങളോടൊപ്പം പങ്കുവെച്ചു.
തൃശൂര്‍: ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് നാടൻ താളമേളങ്ങൾ തൃശ്ശൂരിന്റെ തെരുവുകളെ ഇളക്കിമറിക്കും, ഓണാഘോഷത്തിലെ ഏറ്റവും ഉജ്ജ്വലവും ഒഴിവാക്കാനാവാത്തതുമായ കാഴ്ചകളിലൊന്നായ പുലിക്കളിക്ക് ഇനി മണിക്കൂറുകൾ ബാക്കി. നഗരത്തിന്റെ ഒമ്പത് കോണുകളിൽ നിന്ന്, മഞ്ഞ, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള വർണ്ണങ്ങളണിഞ്ഞ 400-ലധികം പുലികൾ സ്വരാജ് റൗണ്ടിലേക്കെത്തി നൃത്തം ചെയ്യും. തൃശ്ശൂരിന്റെ തനതായ ഒരു തെരുവ് ഘോഷയാത്രയായ പുലിക്കളി, ഇവിടെ ഓണക്കാലത്തിന്റെ ക്ലൈമാക്സ് ആണ്. കേരളത്തിലെ മറ്റിടങ്ങളിൽ ഓണാഘോഷങ്ങൾ അവസാനിച്ചിട്ടുണ്ടെങ്കിലും, തൃശ്ശൂരിലെ ജനങ്ങൾക്ക്, നാലാം ഓണദിനത്തിലെ പുലിക്കളിയോടെ മാത്രമേ ഉത്സവം അവസാനിക്കൂ. സ്ഥിരം കലാകാരന്മാർ മാത്രമല്ല ഇത് അവതരിപ്പിക്കുന്നത്. കടുവ സംഘങ്ങൾക്കൊപ്പം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് കാണികൾ നഗരത്തിന്റെ വഴിയോരങ്ങളിൽ തടിച്ചുകൂടി ആർപ്പുവിളിച്ചും, കൈയടിച്ചും, മുഴങ്ങുന്ന ഡ്രം ബീറ്റുകളിൽ ആടിയും അർമ്മാദിക്കും . നാടൻ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തിൽ അരമണികുലുക്കി കുടവയർ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും.വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീട നേട്ടവുമായി കാര്‍ലോസ് അല്‍ക്കരാസ് . നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് പരാജയപ്പെടുത്തിയത് . നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസ് രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. അല്‍കാരസിന്റെ ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കൂടിയാണിത്. സ്‌കോര്‍ 2-6, 6-3, 1-6, 4-6.2022 ല്‍ ആണ് കാര്‍ലോസ് അല്‍ക്കരാസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പിച്ചായിരുന്നു കിരീട നേട്ടം. മൂന്നാം തവണയാണ് ഈ വര്‍ഷം ഗ്രാന്‍ഡസ്ലാം ഫൈനലില്‍ അല്‍ക്കരാസും സിന്നറും നേര്‍ക്കുനേര്‍ വരുന്നത്.
നിലവിലെ ചാംപ്യന്മാരായിരുന്ന ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ചാംപ്യന്മാരായത്
കണ്ണൂർ: ഇന്ന് സമുഹം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വിദ്യാഭ്യാസത്തിലുടെയാണ് കണ്ടെത്തേണ്ടതെന്നും സമുഹത്തിൻ്റെ പ്രതീക്ഷകൾ വിദ്യാർത്ഥികളിലൂടെ സഫലമാകണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ സെന്റ്.മൈക്കിൾസ് സ്കൂൾ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ‘മെറിറ്റ് ഡേ 2025’ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിലവാരം പുലർത്തുന്ന പ്രതിഭാസമ്പന്നരായ വിദ്യാർഥികളെക്കുറിച്ച് സമുഹത്തിന് ഉന്നതമായ പ്രതീക്ഷകളാണുള്ളതെന്നും അത് സഫലമാക്കാൻ അവർ കഠിനാധ്വാനം ചെയ്യണമെന്നും ബിഷപ് പറഞ്ഞു. കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാർത്ഥികൾ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു. കണ്ണൂർ രൂപത കെ.എൽ.സി.എ.യുടെ ആത്മീയ ഉപദേഷ്ടാവായി 26 വർഷം സേവനമനുഷ്ഠിച്ച ഫാ. മാർട്ടിൻ രായപ്പനെയും കെ.എൽ.സി.എ.കണ്ണുർ രുപതയുടെ ആത്മീയ ഉപദേഷ്ടാവായി സ്ഥാനമേറ്റ ഫാ. ആൻസിൽ പീറ്ററേയും ചടങ്ങിൽ ആദരിച്ചു.
വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
