Author: admin
ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന് വീണ്ടുമാവര്‍ത്തിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിൽ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി വച്ചു . കക്ഷികളുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ചുണ്ടിക്കാട്ടി.
വടക്കൻ അറേബ്യൻ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയവുമായ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വർഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷം രണ്ടു വർഷം മുൻപ് നടത്തിയിരിന്നു
രാവിലെ നടന്ന സമൂഹബലിക്കു ശേഷം ക്ലീമിസ് ബാവ ജൂബിലി തിരി തെളിച്ചു. ആർച്ച് ബിഷപ്പ് തോമസ് കുറിലോസ് പ്രസംഗിച്ചു. ബിഷപ്പുമാരായ ജോസഫ് തോമസ്, യൂഹാനോൻ ക്രിസോസ്റ്റം, മാത്യൂസ് പോളികാർപ്പസ്, ആന്റണി സിൽവാനോസ് എന്നിവരും നൂറിലധികം വൈദികരും സമൂഹബലിയിൽ സഹകാർമികരായിരുന്നു.
റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു. റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു.
ആരോഗ്യപശ്നങ്ങളെ വകവയ്ക്കാതെ ആർജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും യാത്രയ്ക്കെത്തി. അണികളെ ആവേശത്തിലാക്കുന്ന “തനിനാടൻ പ്രസംഗവുമായി’ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വിയാദവും കളം നിറഞ്ഞതോടെ നവംബറിൽ തിരഞെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ പ്രചാരണം പുതിയ ട്രാക്കിലേക്കു മാറി.
സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകം. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്.
കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ പ്രതിഷേധമിരമ്പി. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് തോമസ് തറയിൽ വിശ്വാസികൾക്കൊപ്പം കുട്ടനാടിനായി ഉപവാസമിരുന്നു.
ഉറിയും ചിരിക്കും / കെ ജെ സാബു സാർവ്വദേശീയം എന്ന് വച്ചാൽ ലോകത്തെ സർവ്വദേശങ്ങളെയും ഉൾക്കൊള്ളുന്ന എന്ന് അർത്ഥം .എന്നാൽ തൃശൂരിൽ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ കേരളത്തിലെ കുറെ സ്ഥിരം മലയാളം എഴുത്തുകാരാണ് പങ്കെടുക്കുന്നത് . മുറകാമിയും, സൽമാൻ റുഷ്ദിയും, ജെ കെ റൗളിംഗും ഹരാരിയും ഖാലിദ് ഹൊസൈനിയും ഒക്കെ എവിടെ? ആനയുടെ വലുപ്പത്തിൽ ഉറുമ്പ് എന്നെഴുതിയാൽ ഉറുമ്പ് ആനയോളം വരില്ല തന്നെ . സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ഐ എൽ എഫ് കെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തത് . ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫെസ്റ്റിവൽ ബുക്കും പ്രകാശനം ചെയ്തു. രണ്ടാം പതിപ്പിൽ വ്യത്യസ്തമായ എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സാർവ്വദേശീയ സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിയതോടെ സാർവ്വദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ…
തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട് . മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട് . മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ഇബിയും അറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് നിലവിലുണ്ട് . തൃശൂർ ജില്ലയിൽ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.
അബൂജ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയിലാണ് അപകടം. ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത് .ഇവിടെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇടക്കിടെ അപകടമുണ്ടാകാറുണ്ട്. മഴക്കാലത്ത് നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം . നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുന്നതും പതിവാണ് . കഴിഞ്ഞ ഓഗസ്റ്റിൽ സൊകോട്ടോ സംസ്ഥാനത്ത് സമാന അപകടമുണ്ടായിരുന്നു. അന്ന് 16 കര്‍ഷകരാണ് മരിച്ചത്.കഴിഞ്ഞ മാസം, വടക്കന്‍- മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് 100-ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
