Author: admin

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ബി. ​സു​ദ​ർ​ശ​ൻ റെ​ഡ്ഡി​ ഇ​ന്ത്യാ‌ സ​ഖ്യ​ത്തി​ൻറെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യാ​ണ് ഇക്കാര്യം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. കോ​ൺ​ഗ്ര​സാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ് സു​ദ​ർ​ശ​ൻ റെ​ഡ്ഡി​യു​ടെ പേ​ര് മു​ന്നോ​ട്ടു​വ​ച്ച​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ട​ക്കം അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യാ സ​ഖ്യം ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

Read More

ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷ്ണൻ . ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു . ജാർഖണ്ഡ് ​ഗവർണറായിരുന്നു.

Read More

കൊച്ചി : ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ നാഷണൽ ഡയറക്ടേഴ്‌സ് മീറ്റ് എറണാകുളം ആശീർഭവനിൽ ഓഗസ്റ്റ് 20, 21 തീയതികളിലായി നടത്തപ്പെടുന്നു. കെആർഎൽസിബിസി യുവജന കമ്മീഷനാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും യുവജന പ്രേഷിതരംഗത്ത് നേതൃത്വം നൽകുന്ന വൈദികരും യുവജന അഡ്വൈസർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മതസ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഭാരതത്തിലെ യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന വൈദികരുടെയും ദേശീയതലത്തിലുള്ള നേതാക്കളുടെയും യോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ, നാഷണൽ യൂത്ത് കമ്മീഷൻ ചെയർമാൻ ഡോ . ഇഗ്നേഷ്യസ് ഡിസൂസ, വൈസ് ചെയർമാൻമാരായ ഡോ ജയറാവു പോളിമെറ, ഡോ. ക്രിസ്‌തു ദാസ് ആർ., കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, നാഷണൽ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ, കെആർഎൽസിബിസി യുവജനകമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആന്റണി…

Read More

കൊച്ചി: അഭിനയ ജീവിതത്തിന്റെ 51-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പൗളി വത്സനെ ആദരിക്കാനൊരുങ്ങുകയാണ് ജന്മനാട്. ഈ മാസം 24ന് വൈകുന്നേരം 5ന് വൈപ്പിന്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളിക്കു സമീപമുള്ള വേദിയില്‍ വച്ചാണ് ചടങ്ങ്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങിയ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈപ്പിനിലുള്ള ജയദര്‍ശന്‍ മ്യൂസിക്കല്‍ അക്കാദമിയുടെയും വിവിധ കലാസംഘടനകളുടെയും നേതൃത്വത്തിലാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.1975ല്‍ ഫണ്ടമെന്റല്‍ എന്ന നാടകത്തിലൂടെയാണ് പ്രഫഷണല്‍ നാടകവേദിയിലേക്കു പൗളി വത്സന്‍ പ്രവേശിച്ചത്. പി.ജെ. ആന്റണിയുടെ നാടക കളരിയില്‍ തുടങ്ങി രാജന്‍ പി.ദേവ്, സേവ്യര്‍ പുല്‍പ്പാട്, കുയിലന്‍, ആലുംമൂടന്‍, സലിംകുമാര്‍ എന്നിവരുടെ ട്രൂപ്പുകളിലൂടെ നൂറുകണക്കിനു നാടകങ്ങളില്‍ വേഷമിട്ടു. 2008ല്‍ മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്ക എന്ന ചിത്രത്തില്‍…

Read More

സാസാറാം : ഞായറാഴ്‌ച സാസാറാമിൽ ആരംഭിച്ച ഇന്ത്യ ഫ്രണ്ടിന്റെ ‘വോട്ട്‌ അധികാർ യാത്ര’യിൽ മൂന്നാം ദിവസവും ജനങ്ങൾ നിറഞ്ഞൊഴുകി . വോട്ട്‌ മോഷണം തടയുംവരെ പോരാട്ടം തുടരുമെന്ന്‌ രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട്‌ അധികാർ യാത്ര’ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ സെപ്തംബർ ഒന്നിന്‌ പട്‌നയിൽ സമാപിക്കും .മൂന്നാം ദിനത്തില്‍ ബീഹാറിലെ പുനാമ വസിര്‍ഗഞ്ചില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ബഹുജന റാലിയെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതി രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ചു . വോട്ട് കൊള്ള ഭരണഘടനക്ക് നേരെയുള്ള ആക്രമണം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദിയെയും ഇനി വോട്ട് കൊള്ളയടിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആര്‍ ജെ ഡി നേതാവ് തേജസ് യാദവ് ഉൾപ്പടെ പ്രതിപക്ഷ നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട് .

Read More

ഗുവാഹത്തി : മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ അസമിലെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22-ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് രണ്ട് പേരോടും ആവശ്യപ്പെട്ടത്. കേസിനെ കുറിച്ച് പൊലീസ് മറ്റ് വിവരങ്ങൾ പങ്കുവെച്ചിട്ടില്ല എന്നത് ദുരൂഹമാണ് . ഹാജരായില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സമൻസിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്. ബി എൻ എസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളാണ് ബി എൻ എസിന്റെ 152-ാം വകുപ്പിൽ പറയുന്നത്.

Read More

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു.

Read More

ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസിമാരുടെ നിയമനകാര്യത്തിൽ സർക്കാരിന് അനുകൂല തീരുമാനം . വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ സേർച്ച് കമ്മിറ്റി ചെയർപേഴ്‌സനാകും. സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടുമാസത്തിനുള്ളിൽ വിസിമാരെ നിയമിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം . സംസ്ഥാനത്തിന്റെയും ചാൻസലറുടേയും രണ്ട് വീതം നോമിനികൾ അടങ്ങിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട് . രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ വിസി നിയമനം പൂർത്തിയാക്കണമെന്നുമാണ് കോടതി നിർദേശം . കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേർച്ച് കമ്മിറ്റി ചെയർമാന് തീരുമാനിക്കാമെന്ന് കോടതി നിർദേശിച്ചു.

Read More

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. വേടൻ വിദേശത്തേക്ക് മുങ്ങുന്നതു തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്ന് പറഞ്ഞു . കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകൾ…

Read More