- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
കൊച്ചി: കേരളത്തിൽ രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ. മരിച്ചവരിൽ 26 പേർക്ക് വിഷ ബാധയേറ്റത് തെരുവ് നായകളിൽ നിന്നാണെന്നുമാണ് സർക്കാർ പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2024-ൽ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ൽ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വർഷം മരിച്ചവരിൽ 11 പേരെ തെരുവുനായ്ക്കളിൽ നിന്നാണ് പേ വിഷബാധയേറ്റത് . മരിച്ചതിൽ 10 പേരെ വളർത്തുപട്ടികളാണ് കടിച്ചത്. തെരുവുനായകളെ നിയന്ത്രിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം. പൂച്ചകളിൽ നിന്ന് പേ വിഷം ബാധിച്ചും സംസ്ഥാനത്ത് ആളുകൾ മരിച്ചിട്ടുണ്ട് . മൂന്ന് പേരാണ് പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വിഷബാധയേറ്റ് മരിച്ചത്. 2024 ആഗസ്റ്റ് മുതൽ ഈ വർഷം ജൂലായ് വരെ സംസ്ഥാനത്ത് 3.63 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്നും തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഫയൽചെയ്ത…
12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് വരാപ്പുഴ അതിരൂപതയുടെ പാസ്റ്റർ സെൻറർ ആയ ആശീർ ഭവനിൽ തുടക്കം കുറിച്ചു.
ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ പരീക്ഷച്ചത്
ബി ഈ സിയുടെ അന്തർദേശീയ സമ്മേളനം ലഖ്നൗവിൽ സമാപിച്ചു.
മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികവർഗ (എസ്ടി) വ്യക്തികളെ സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് വിലക്കാൻ ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു,
സൂര്യകുമാർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, കൂടാതെ ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരാണുള്ളത്.
ബീജിംഗ് :രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിനായി ചൈന ഒരുങ്ങുന്നു . ആഗസ്റ്റിൽ ബീജിംഗിന്റെ ഹൃദയഭാഗത്ത് ചൈന ഒരു വലിയ സൈനിക പരേഡ് സംഘടിപ്പിക്കും. പുതിയ ചൈനീസ് ആയുധങ്ങൾ “ആദ്യമായി പുറം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും” എന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധവിമാനങ്ങളും ബോംബറുകളും ഉൾപ്പെടെ നൂറുകണക്കിന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വിമാനങ്ങളും ഏറ്റവും പുതിയ സൈനിക ഉപകരണങ്ങളുള്ള കരസേനയും പരേഡിൽ പങ്കെടുക്കുമെന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥർ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “സൈനിക പരേഡിൽ നൂതന ടാങ്കുകൾ, കാരിയർ അധിഷ്ഠിത വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പുതിയ നാലാം തലമുറ ഉപകരണങ്ങൾ ഉൾപ്പെടുത്തും, ഇവ ചൈനീസ് സൈന്യത്തിന്റെ സിസ്റ്റം അധിഷ്ഠിത പോരാട്ട ശേഷി പ്രകടിപ്പിക്കുന്നതിനായി പ്രവർത്തന മൊഡ്യൂളുകളായി ക്രമീകരിച്ചിരിക്കുന്നു,” ചൈനയുടെ സ്റ്റേറ്റ് അഫിലിയേറ്റഡ് ഗ്ലോബൽ ടൈംസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചതിനെ തുടർന്ന് 17 കുട്ടികൾ ഉൾപ്പെടെ 71 പേർ മരിച്ചു. പ്രവിശ്യാ സർക്കാർ വക്താവ് അഹ്മദുള്ള മുത്തഖി എക്‌സിലെ ഒരു പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു, സമീപകാലത്തെ ഏറ്റവും മാരകമായ ഗതാഗത ദുരന്തങ്ങളിലൊന്നാണിത്. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരന്മാരെ വഹിച്ചുകൊണ്ട് അതിർത്തി കടന്ന് കാബൂളിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി എഎഫ്‌പിയോട് പറഞ്ഞു. “എല്ലാ യാത്രക്കാരും ഇസ്ലാം ക്വാലയിൽ വാഹനത്തിൽ കയറിയ കുടിയേറ്റക്കാരായിരുന്നു,”സയീദി പറഞ്ഞു.ബസിൻറെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.
ന്യൂഡൽഹി: ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിലാണ് അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്ന വ്യവസ്ഥ . പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമാകും . ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.മന്ത്രിമാർക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത് കേന്ദ്ര സർക്കാർ വിശദീകരണം. ഇത്തരക്കാർ ജയിലിൽ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സർക്കാരിൻറെ വാദം.
തൃശൂർ: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ച ഉത്തരവ് സുപ്രീം കോടതി തടയില്ല. ദേശീയപാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തളളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്നും സുപ്രീംകോടതി . ജനങ്ങളുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും സുപ്രീംകോടതി പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
