കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുകയും അവ നിലനിർത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സിയിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരിമഞ്ചേരി അധ്യക്ഷത വഹിച്ചു. സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടയാനി മുഖ്യപ്രഭാഷണം നടത്തി. പി.ഒ.സി ഡയറക്ടറും കെ.സി.എഫ് വൈദിക ഉപദേഷ്ടാവുമായ ഫാ. തോമസ് തറയിൽ ആമുഖ സന്ദേശം നൽകി.തുടർന്നുനടന്ന സമ്മേളനത്തിൽ കെ.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, എം.സി.എ ഗ്ലോബൽ പ്രസിഡന്റ് ബൈജു എസ്.ആർ, ലെയ്റ്റി കമ്മീഷൻ ജോയിന്റ് സെക്രട്ടറി വർഗീസ് കെ. ചെറിയാൻ, കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവർ പ്രസംഗിച്ചു.
Trending
- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
- സെന്റ് റാഫേൽ സെമിനാരിക്ക് ജൂബിലി നിറവ്; ആഘോഷങ്ങൾക്ക് തുടക്കമായി
- സമർപ്പിത ജീവിതം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകസാക്ഷ്യമാകണം: ലെയോ പതിനാലാമൻ പാപ്പാ
- തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു
- ക്രിസ്മസ് പ്രഘോഷണം
- ‘ജാം’
- പാരീസിന്റെ ഹൃദയത്തില്‍ എട്ടു നൂറ്റാണ്ടിലേറെക്കാലമായി കാലത്തോട് സംവദിക്കുന്ന നോത്ര്ദാം കത്തീഡ്രല്‍
- ‘അപ്രിയ സത്യങ്ങളുടെ നിലപാടുകളില്‍,യേശു സ്വരത്തിന്റെ മുഴക്കങ്ങള്‍ ….’

