കണ്ണൂർ: ദേശീയ സെൻസസിൻ്റെ ഭാഗമായി തയ്യാറാക്കിയ ചോദ്യാവലിയിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രത്യേക കോളം ഉൾപ്പെടുത്താത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത സമിതി.60 ശതമാനം വരുന്ന ഒ.ബി.സി വിഭാഗത്തിന് പ്രത്യേക കോളമില്ലെന്നത് ഭരണഘടന തത്വങ്ങൾക്കും സാമുഹ്യ നീതിക്കും എതിരാണ് .
അതിനാൽ ഒ.ബി.സി വിഭാഗത്തിൻ്റെ ജനസംഖ്യയും സാമുഹിക സാമ്പത്തിക സ്ഥിതിയും കൃതൃമായി രേഖപ്പെടുത്തുന്നതിനാവിശ്യമായ മാറ്റങ്ങൾ വരുത്തി സെൻസസ് ചോദ്യാവലി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. രുപത പ്രസിഡൻ്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.ആൻസിൽ പീറ്റർ,സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി,മുൻ സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,ട്രെഷറർ റിക്സൺ ജോസഫ്, കെ എച്ച് ജോൺ, പ്രീത സ്റ്റാൻലി, ക്രിസ്റ്റഫർ കല്ലറക്കൽ, എലിസബത്ത് കുന്നോത്ത്,ലെസ്ലി ഫെർണാണ്ടസ്, ജോൺ പിന്റോ കാഞ്ഞങ്ങാട്, ബാബു ഡിക്രൂസ് ചാലിൽ, ഫ്രാൻസിസ് സി അലക്സ്, ഹെൻട്രി തയ്യിൽ, പീറ്റർ കണ്ണാടിപ്പറമ്പ്,റിനേഷ് ആന്റണി, ജിജി ആന്റണി തയ്യിൽ, ജാസ്മിൻ ജീന എന്നിവർ പ്രസംഗിച്ചു.

