വിഴിഞ്ഞം: കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പങ്ങളിലൊന്ന് തിരുവനന്തപുരം പുല്ലുവിളയിൽ അനാവരണം ചെയ്തു. സെന്റ് ജേക്കബ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് തീരദേശത്ത് വിസ്മയശിൽപ്പം സ്ഥാപിച്ചത്. ലോകപ്രശസ്ത ശിൽപി മൈക്കലാഞ്ചലോ രൂപകൽപ്പന ചെയ്ത പിയാത്ത ശിൽപ്പത്തിന്റെ മാതൃകയിലാണ് നിർമാണം. തറനിരപ്പിൽനിന്ന് പത്തടി ഉയരത്തിലുള്ള പ്ലാറ്റ്ഫോമിൽ, ക്രിസ്തുവിന്റെ 33 വർഷത്തെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 33 അടി ഉയരത്തിലാണ് ശിൽപ്പം ഒരുക്കിയിരിക്കുന്നത്. കുരിശിന്റെ ഉയരം ഉൾപ്പെടെ ആകെ 70 അടിയാണ് ശിൽപ്പത്തിന്റെ ഉയരം. ശിൽപ്പത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പുല്ലുവിളയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി അടുത്ത ബജറ്റിൽ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദഗ്ധനായ ആർക്കിടെക്ടിന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുമെന്നും പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലായിരിക്കും വികസനപദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എംഎൽഎ, പുല്ലുവിള ഫൊറോന വികാരി മോൺ. വൈ. ഡൈസൻ, ഇടവക വികാരി ഫാ. എസ്.ബി. ആന്റണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസെന്റ്, സെക്രട്ടറി സ്റ്റെല്ലസ് ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
Trending
- ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്ക് തുടക്കം
- ആമസോൺ ജനതയ്ക്കും പ്രകൃതിക്കും ഭീഷണിയാകുന്ന ചൂഷണങ്ങൾക്കെതിരെ ലെയോ പാപ്പ
- കെ.എൽ.സി.ഡബ്ല്യു.എ സംസ്ഥാന സമിതിയുടെ പുനലൂർ രൂപതാ സന്ദർശനം അവിസ്മരണീയമായി
- പെറുവിൽ ഹെലികോപ്റ്റർ യാത്ര; പൈലറ്റുമാർക്കൊപ്പം കോക്പിറ്റിലിരുന്ന് ലെയോ പതിനാലാമൻ പാപ്പ
- ലഹരിവിരുദ്ധ സന്ദേശവുമായി പ്രോ-തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു
- പുല്ലുവിളയിൽ ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പം അനാവരണം ചെയ്തു
- പഴയ രൂപതയിലെ 140 വൈദികർക്കൊപ്പം അത്താഴവിരുന്നിൽ ലെയോ പാപ്പ
- പെറൂവിയൻ ആമസോണിൽ ദിവ്യബലി അർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ; സഭാചരിത്രത്തിൽ പുതിയ അധ്യായം

